1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 6, 2020

സ്വന്തം ലേഖകൻ: സംരംഭകരാകാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് സാങ്കേതികാധിഷ്​ഠിത ബിസിനസ് അവസരങ്ങൾ ഒരുക്കാൻ നോർക്കയും കേരള സ്​റ്റാർട്ടപ് മിഷനും (കെ.എസ്.യു.എം) സംയുക്തമായി നോർക്ക പ്രവാസി സ്​റ്റാർട്ടപ് പ്രോഗ്രാം (എൻ.പി.എസ്.പി) നടപ്പാക്കുന്നു. പ്രവാസികളുടെ പ്രഫഷനൽ നൈപുണ്യത്തിനനുസൃതമായ പുനരധിവാസമാണ്​ പദ്ധതി ലക്ഷ്യമിടുന്നത്. പങ്കാളിത്ത മാതൃകയിലുള്ള സംരംഭങ്ങൾ സൃഷ്​ടിക്കാൻ സമാന മനസ്​കരായ പ്രവാസികളെ കണ്ടെത്താനും പദ്ധതി സഹായകമാണ്. പ്രവാസി സമൂഹത്തിൽത്തന്നെ ബിസിനസ് നെറ്റ്‌വർക്കും ഇൻവെസ്​റ്റർ നെറ്റ്‌വർക്കും രൂപവത്ക​രിക്കും. ടെക്നോളജി സ്​റ്റാർട്ടപ്പുകളുമായി മാർഗനിർദേശത്തിനും കൺസൾട്ടിങ്ങിനുമുള്ള അവസരങ്ങൾ പ്രവാസികൾക്ക് പ്രയോജനപ്പെടുത്താനാകും. വിവിധ സ്​റ്റാർട്ടപ് പദ്ധതികളിലൂടെ ധനസഹായം ലഭ്യമാക്കാനും പദ്ധതി ഊന്നൽ നൽകും.

അനുയോജ്യരായ പ്രവാസികളെ സ്ക്രീനിങ്​ കമ്മിറ്റിയിലൂടെ തിരഞ്ഞെടുത്ത്​ മൂന്നുമാസത്തെ പ്രോഗ്രാമി​െൻറ ഭാഗമാക്കും. മടങ്ങിയെത്തിയ പ്രവാസികളുടെ ഉപജീവനത്തിനായി വരുമാനം കണ്ടെത്താൻ സംസ്ഥാന സർക്കാർ ആരംഭിച്ച വായ്​പ പദ്ധതിയായ നോർക്ക ഡിപ്പാർട്മെൻറ് പ്രോജക്​ട്​ ഫോർ റിട്ടേൺ എമിഗ്രൻറ്​സി​െൻറ (എൻ.ഡി.പി.ആർ.ഇ.എം) സാമ്പത്തിക സഹായത്തിന്​ തിരഞ്ഞെടുക്കപ്പെടുന്നവർക്ക്​ അർഹതയുണ്ടായിരിക്കും. ഇതുപ്രകാരം 30 ലക്ഷം രൂപ വരെ 15 ശതമാനം മൂലധന സബ്​സിഡിയോടെ (പരമാവധി മൂന്ന്​ ലക്ഷം രൂപ) വായ്​പ ലഭിക്കും. കൃത്യമായി പലിശ തിരിച്ചടക്കുന്നവർക്ക് ആദ്യ നാല് വർഷം മൂന്ന്​ ശതമാനം പലിശ ഇളവും ലഭിക്കും.

കുറഞ്ഞത് രണ്ടു വർഷമെങ്കിലും വിദേശത്തു ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്​ത്​ കേരളത്തിലേക്ക് സ്ഥിരമായി മടങ്ങിയെത്തിയ പ്രവാസികൾക്കാണ് നോർക്ക പ്രവാസി സ്​റ്റാർട്ടപ് പ്രോഗ്രാമിലേക്ക്​ അപേക്ഷിക്കാൻ യോഗ്യതയുള്ളത്. അപേക്ഷിക്കാനും വിശദവിവരങ്ങൾക്കും norkapsp.startupmission.in എന്ന ലിങ്ക് സന്ദർശിക്കുക. വിശദവിവരം 08047180470 (രാവിലെ 8 മുതൽ രാത്രി 8 വരെ) (കേരള സ്​റ്റാർട്ടപ് മിഷൻ) നോർക്ക ടോൾ ഫ്രീ നമ്പറുകളായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്ന് മിസ്​ഡ്​ കാൾ സേവനം) നമ്പറുകളിലും www.norkaroots.org എന്ന വെബ്സൈറ്റിലും ലഭിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.