1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 19, 2020

സ്വന്തം ലേഖകൻ: ചൈനീസ് പ്രിസിഡന്റ് ഷി ജിന്‍പിങിന്റെ പേര് വിവര്‍ത്തനം ചെയ്ത് ഫെയ്‌സ്ബുക്ക് പുലിവാല് പിടിച്ചു. ബെര്‍മീസ് ഭാഷയിലുള്ള പോസ്റ്റിലെ ഷി ജിന്‍പിങിന്റെ പേരിന്റെ ഇംഗ്ലീഷ് വിവര്‍ത്തനത്തിന്റെ സ്ഥാനത്താണ് തെറി പ്രത്യക്ഷപ്പെട്ടത്. സംഭവത്തില്‍ ഫെയ്‌സ്ബുക്ക് മാപ്പ് പറഞ്ഞു. സാങ്കേതിക പിഴവാണെന്നാണ് അവരുടെ വിശദീകരണം.

ഷി ജിന്‍പിങിന്റെ മ്യാന്‍മാര്‍ സന്ദര്‍ശന വേളയിലാണ് സംഭവം. സന്ദര്‍ശനത്തിന്റെ രണ്ടാം ദിനം മ്യാന്‍മാര്‍ സ്‌റ്റേറ്റ് കൗണ്‍സിലര്‍ ഓംഗ് സാങ് സൂചിയുടെ ഔദ്യോഗിക പേജില്‍ വന്ന പോസ്റ്റിലാണ് വിവര്‍ത്തനത്തില്‍ തെറ്റ് സംഭവിച്ചത്. ഷി ജിന്‍പിങിന്റെ പേരിന് പകരം വന്ന തെറിവാക്കടക്കം ഒരു പ്രാദേശിക മാധ്യമം വാര്‍ത്തയാക്കുകയും ചെയ്തു.

ബര്‍മീസില്‍ നിന്ന് ഇംഗ്ലീഷിലേയ്ക്കുള്ള വിവര്‍ത്തനത്തില്‍ സംഭവിച്ച പഴവാണെന്നും അത് പരിഹരിച്ചെന്നും ഫെയ്‌സ്ബുക്ക് അറിയിച്ചു. സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നും ക്ഷമ ചോദിക്കുന്നുവെന്നും ഫെയ്‌സ്ബുക്ക് പ്രസ്താവനയില്‍ പറഞ്ഞു. ബര്‍മീസ് ഭാഷയില്‍ നിന്ന് ഇംഗ്ലീഷിലേയ്ക്ക് വിവര്‍ത്തനം ചെയ്യുന്നതില്‍ മുമ്പും ഫെയ്‌സ്ബുക്കിന് ഗുരുതരമായ പിഴവുകള്‍ സംഭവിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.