1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 11, 2020

സ്വന്തം ലേഖകൻ: രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ ഫേസ്ബുക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. നവംബറില്‍ നടക്കാനിരിക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഈ ഒരു തീരുമാനത്തിലേക്ക് കമ്പനി കടക്കുന്നതെന്നാണ് സൂചന. നേരത്തെ വ്യാജ വാർത്തകൾക്ക് പൂട്ടിടാൻ നിരവധി ക്രമീകരണങ്ങൾ ഫേസ്ബുക്ക് അവതരിപ്പിച്ചിരുന്നു.

തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ദിവസങ്ങളില്‍ പരസ്യങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്നാണ് സൂചനകള്‍. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല. രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനുള്ള ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും എന്നാല്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനങ്ങള്‍ ഉണ്ടായിട്ടില്ലെന്നും വൃത്തങ്ങള്‍ പറഞ്ഞതായി ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പരസ്യങ്ങള്‍ നിര്‍ത്തിവെക്കുന്നത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങളിലൂടെ വോട്ട് ചെയ്യാന്‍ ഒരുങ്ങുന്ന ആളുകളെ തെറ്റദ്ധരിപ്പിക്കുന്നതില്‍ നിന്ന് പ്രതിരോധിക്കാനാകുമെന്ന വിലയിരുത്തലുകള്‍ ഉണ്ടെന്നുമാണ് സൂചനകള്‍. നേരത്തെ ട്രംപിന്റെ പരസ്യങ്ങള്‍ ഫേസ് ബുക്ക് നീക്കം ചെയ്തിരുന്നു. കമ്പിനിയുടെ പരസ്യ നയങ്ങളും നിബന്ധനകളും ലംഘിച്ചു എന്നാരോപിച്ചായിരുന്നു നടപടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.