1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 14, 2020

സ്വന്തം ലേഖകൻ: 2020 സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ 16 ലക്ഷം തൊഴില്‍ അവസരങ്ങള്‍ കുറയുമെന്ന് എസ്.ബി.ഐയുടെ പഠനം. സമ്പദ് വ്യവസ്ഥ നേരിടുന്ന തകര്‍ച്ച തൊഴില്‍ അവസരങ്ങളെ പ്രകടമായി ബാധിക്കുമെന്നും ശമ്പള വര്‍ദ്ധനവ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രതിസന്ധി രൂക്ഷമാകുമെന്നും പഠനം സൂചിപ്പിക്കുന്നു.

2019 സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ 90 ലക്ഷം തൊഴില്‍ അവസരങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ 2020 സാമ്പത്തിക വര്‍ഷം ഇതില്‍ നിന്നും 16ലക്ഷം തൊഴില്‍ അവസരങ്ങളാണ് കുറയുന്നത്. ഇത് ലക്ഷകണക്കിന് യുവാക്കളെ പ്രകടമായി ബാധിക്കും.

പതിനയ്യായിരം രൂപയില്‍ കുറവ് മാസ ശമ്പളം ഉള്ള ജോലികളെല്ലാം കുറഞ്ഞ വരുമാനമുള്ളവയാണെന്ന് എംപ്ലോയിമെന്റ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനയിസേഷന്റെ കണക്കുകള്‍ (ഇ.പി.എഫ്.ഒ) വ്യക്തമാക്കുന്നു. അസം, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് റെമിറ്റന്‍സ് നിരക്കുകള്‍ കുത്തനെ കുറഞ്ഞതായും പഠനം ചൂണ്ടികാട്ടുന്നു.

വിദേശ തൊഴിലാളികള്‍ ഇന്ത്യയിലേക്ക് പണം അയക്കുന്നതും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. അസം, ബീഹാര്‍, രാജസ്ഥാന്‍, ഒഡിഷ, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഇതില്‍ ഏറ്റവും കൂടുതല്‍ കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.