1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 3, 2015

സ്വാദിഷ്‌ഠമായ ഫിഷ് മോളിയുണ്ടാക്കാം.

ചേരുവകള്‍:

മീന്‍ – 300 ഗ്രാം
പച്ചമുളക് – 5
സവാള – 1
ഇഞ്ചി – 1 ചെറിയ കഷണം
മുളകുപൊടി – 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍
കുരുമുളകുപൊടി – 1/2 ടീസ്പൂണ്‍
തേങ്ങാപ്പാല്‍ – 1/2 കപ്പ് (ഒന്നാം പാല്‍)
തേങ്ങാപ്പാല്‍ – 1 കപ്പ് (രണ്ടാം പാല്‍)
കറിവേപ്പില – പാകത്തിന്
വെളിച്ചെണ്ണ – പാകത്തിന്
ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം:

മീന്‍ കഴുകി വൃത്തിയാക്കി കഷണങ്ങളാക്കുക. എന്നിട്ടവയില്‍ പകുതി മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ഉപ്പും ചേര്‍ത്ത് പുരട്ടി വയ്ക്കുക. അര മണിക്കൂറിനുശേഷം എണ്ണ ചൂടാക്കി അധികം മൂത്തുപോകാതെ വറുത്തെടുക്കുക. അതിനുശേഷം ഒരു പാനില്‍ എണ്ണ ചൂടാക്കി സവാള വഴറ്റുക.

ബ്രൌണ്‍ നിറമാകുമ്പോള്‍ മുളകുപൊടി, മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക.അതിനുശേഷം ഇഞ്ചി, പച്ചമുളക്, എന്നിവയു കൂടിച്ചേര്‍ത്ത് രണ്ടാം പാലും ചേര്‍ത്ത് ചെറിതീയില്‍ തിളപ്പിക്കുക. നന്നായി തിളച്ചതിനുശേഷം വറുത്തുവച്ചിരിക്കുന്ന മീന്‍ ചേര്‍ക്കുക. ചെറുതീയില്‍ തിളപ്പിക്കുക. അതിനുശേഷം ഒന്നാം പാല്‍ ചേര്‍ത്ത് വാങ്ങിവയ്ക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.