1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 12, 2020

സ്വന്തം ലേഖകൻ: കു​വൈ​ത്തി​ൽ​നി​ന്ന്​ ഇ​ന്ത്യ​യി​ലേ​ക്ക്​ താ​ൽ​ക്കാ​ലി​ക വി​മാ​ന സ​ർ​വി​സ്​ ആ​രം​ഭി​ച്ചു. ചൊ​വ്വാ​ഴ്​​ച കു​വൈ​ത്ത്​ എ​യ​ർ​​വേ​​സ്​ വി​മാ​നം ഡ​ൽ​ഹി​യി​ലേ​ക്കും ജ​സീ​റ എ​യ​ർ​വേ​​സ്​ വി​മാ​നം വി​ജ​യ​വാ​ഡ​യി​ലേ​ക്കും പ​റ​ന്നു.രാ​വി​ലെ 10ന്​ ​കു​വൈ​ത്ത്​ എ​യ​ർ​വേ​​സി​െൻറ കെ.​യു 1381 വി​മാ​നം ഡ​ൽ​ഹി​യി​ലേ​ക്ക്​ 322 യാ​ത്ര​ക്കാ​രു​മാ​യി പു​റ​പ്പെ​ട്ട​പ്പോ​ൾ 162 യാ​ത്ര​ക്കാ​രു​മാ​യി ജ​സീ​റ എ​യ​ർ​വേ​​സ്​ വി​മാ​നം 162 യാ​ത്ര​ക്കാ​രു​മാ​യി വി​ജ​യ​വാ​ഡ​യി​​ലേ​ക്കാ​ണ്​ പ​റ​ന്ന​ത്.

ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന സ​ർ​വി​സ്​ ആ​ണ്​ ന​ട​ത്തു​ന്ന​ത്. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ലേ​ക്ക്​ ഉ​ൾ​പ്പെ​ടെ വി​മാ​ന​മു​ണ്ടാ​വും. ആ​ഗ​സ്​​റ്റ്​ 10 മു​ത​ൽ ഒ​ക്​​ടോ​ബ​ർ 24 വ​രെ താ​ൽ​ക്കാ​ലി​ക വി​മാ​ന സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്ന​തി​നാ​യി കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം മു​ന്നോ​ട്ടു​വെ​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് കു​വൈ​ത്ത് ഡി.​ജി.​സി.​എ അം​ഗീ​കാ​രം ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​ത​നു​സ​രി​ച്ച്​ ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്ക്​ പ്ര​തി​ദി​നം 500 സീ​റ്റു​ക​ൾ വീ​തം അ​നു​വ​ദി​ക്കും. ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും വ്യോ​മ​യാ​ന വ​കു​പ്പ് മേ​ധാ​വി​ക​ൾ ത​മ്മി​ൽ ജൂ​ലൈ 28ന്​ ​ന​ട​ന്ന വി​ർ​ച്വ​ൽ യോ​ഗ​ത്തി​ലാ​ണ് താ​ൽ​ക്കാ​ലി​ക വി​മാ​ന സ​ർ​വി​സ് സം​ബ​ന്ധി​ച്ച്​ ധാ​ര​ണ​യാ​യ​ത്.

ഇ​തി​െൻറ തു​ട​ർ​ച്ച​യാ​യി ഇ​ന്ത്യ മു​ന്നോ​ട്ടു​വെ​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ കു​വൈ​ത്ത് അം​ഗീ​ക​രി​ച്ച​തോ​ടെ​യാ​ണ് താ​ൽ​ക്കാ​ലി​ക​മാ​യെ​ങ്കി​ലും വി​മാ​ന സ​ർ​വി​സ് ആ​രം​ഭി​ക്കാ​നാ​യ​ത്.ഇ​ന്ത്യ​യി​ലെ വി​ജ​യ​വാ​ഡ, ഗ​യ, ന്യൂ​ഡ​ൽ​ഹി, അ​മൃ​ത്​​സ​ർ, മും​ബൈ, കൊ​ച്ചി, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, തി​രു​വ​ന​ന്ത​പു​രം, ചെ​ന്നൈ, ബം​ഗ​ളൂ​രു, ഹൈ​ദ​രാ​ബാ​ദ്, അ​ഹ്​​മ​ദാ​ബാ​ദ്, ജ​യ്‌​പു​ർ, മം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്കാ​ണ് സ​ർ​വി​സ് ഉ​ണ്ടാ​കു​ക. ഓ​രോ രാ​ജ്യ​ത്തി​നും അ​നു​വ​ദി​ക്ക​പ്പെ​ട്ട സീ​റ്റു​ക​ൾ അ​ത​ത് രാ​ജ്യ​ത്തെ വ്യോ​മ​യാ​ന വ​കു​പ്പാ​ണ് വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്ക്​ വീ​തി​ച്ചു ന​ൽ​കു​ക. കു​വൈ​ത്ത് എ​യ​ർ​വേ​സി​ന് 300 സീ​റ്റു​ക​ളും ജ​സീ​റ എ​യ​ർ​വേ​സി​ന് 200 സീ​റ്റു​ക​ളും എ​ന്ന തോ​തി​ലാ​ണ് കു​വൈ​ത്ത് ഡി.​ജി.​സി.​എ സീ​റ്റു​ക​ൾ വീ​തി​ച്ച​ത്. അ​തേ​സ​മ​യം, ഇ​ന്ത്യ​യി​ൽ​നി​ന്ന്​ കു​വൈ​ത്തി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വി​സ്​ സം​ബ​ന്ധി​ച്ച്​ തീ​രു​മാ​ന​മാ​യി​ല്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.