1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 1, 2019

സ്വന്തം ലേഖകൻ: വിദേശ സര്‍വകലാശാലകള്‍ക്ക് രാജ്യത്ത് പ്രവര്‍ത്തനാനുമതി നല്‍കി സൗദി അറേബ്യ. വിദേശ സര്‍വകാലശാലകളുടെ അംഗീകൃത ശാഖകള്‍ രാജ്യത്ത് ആരംഭിക്കുന്നതിനാണ് പരിഷ്‌കരിച്ച വിദ്യഭ്യാസ നിയമത്തില്‍ അനുമതി നല്‍കിയിരിക്കുന്നത്.

സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രി സഭായോഗമാണ് പരിഷ്‌കരിച്ച വിദ്യാഭ്യാസ നിയമത്തിന് അംഗീകാരം നല്‍കിയത്. പുതുക്കിയ നിയമപ്രകാരം വിദേശ സര്‍വകലാശാലകള്‍ക്ക് രാജ്യത്ത് പ്രവര്‍ത്തനാനുമതി നല്‍കിയതായി വിദ്യഭ്യാസ വകുപ്പ് മന്ത്രി ഹമദ് അല്‍ ശൈഖ് വ്യക്തമാക്കി.

സര്‍വകലാശാലാ വിദ്യഭ്യാസത്തിന്റെ കര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും മല്‍സരാധിഷ്ഠിത മികവ് വര്‍ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് പരിഷ്കരണം. പ്രത്യേക നിബന്ധനകള്‍ക്ക് വിധേയമായാണ് വിദേശ സര്‍വകലാശാലകള്‍ക്ക് ശാഖകള്‍ തുറക്കാന്‍ അനുമതി നല്‍കുക. തുടക്കത്തില്‍ മൂന്ന് സര്‍വകലാശാലകള്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അവ ഏതൊക്കെയാണെന്ന് വ്യക്തമാക്കിയിട്ടില്ല. പരിഷ്‌കരണത്തെ ഗുണപരമായ നേട്ടം എന്ന് വിശേഷിപ്പിച്ച മന്ത്രി രാജ്യത്ത് ശാഖകള്‍ തുറക്കാന്‍ സന്നദ്ധമായ സര്‍വകലാശാലകള്‍ രാജ്യത്തെ പൊതുനിയമങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുമെന്നും വ്യക്തമാക്കി.

പുതിയ നിയമം രാജ്യത്തെ വിദ്യഭ്യാസ സാങ്കേതികവിദ്യാ രംഗത്ത് വന്‍ കുതിച്ചു ചാട്ടത്തിനാണ് തുടക്കം കുറിക്കുക. നിലവില്‍ ഉന്നത പഠനം ആഗ്രഹിക്കുന്ന സ്വദേശി വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പോടെ വിദേശ രാഷ്ട്രങ്ങളില്‍ താമസിച്ചാണ് പഠനം പൂര്‍ത്തിയാക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.