1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 27, 2019

ജിയോ ജേക്കബ് (ഗോള്‍വേ): ഗോള്‍വേ സെന്റ് തോമസ്‌ സീറോ മലബാർ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ഈ വര്‍ഷത്തെ ക്രിസ്തുമസ് ആഘോഷ പരിപാടികള്‍ ഡിസംബര്‍ 28 ന് നടക്കും. ശനിയാഴ്ച വൈകിട്ട് 3.30 ന് മെർവ്യൂവീലുള്ള ഹോളി ഫാമിലി ദേവാലയത്തില്‍ വച്ച് റവ.ഫാ.ജോസ്‌ ഭരണികുളങ്ങര അർപ്പിക്കുന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനക്കു ശേഷം ദേവാലയത്തിന്റെ സമീപത്തുള്ള മെർവ്യൂ കമ്യുണിറ്റി സെന്ററിൽ കുടുംബ കൂട്ടായ്മകളുടെ നേതൃത്യത്തിൽ Nativity play, Christmas tree Lucky Dip, Cake cutting എന്നീ പരിപാടികളും തുടർന്ന് സ്നേഹവിരുന്നും ഉണ്ടായിരിക്കും.

ദിവ്യബലിയിലേക്കും തുടർന്ന് മെർവ്യൂ കമ്യുണിറ്റി സെന്ററിൽ നടക്കുന്ന ക്രിസ്മസ് ആഘോഷങ്ങളിലേക്കും എല്ലാ വിശ്വാസി സമൂഹങ്ങളേയും സ്വാഗതം ചെയ്യുന്നതായി ചാപ്ലിൻ റവ.ഫാ.ജോസ്‌ ഭരണികുളങ്ങര അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല