1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 9, 2020

സ്വന്തം ലേഖകൻ: അധോലോക കുറ്റവാളി ഇജാസ് ലക്ഡാവാല അറസ്റ്റിൽ. പാറ്റ്നയിൽ നിന്നും മുംബൈ പോലീസാണ് ഇജാസ് ലക്ഡാവാലയെ അറസ്റ്റ് ചെയ്തത്. ഈസ്റ്റ് വെസ്റ്റ് എംഡി മലയാളിയായ തക്കിയുദ്ദീൻ വാഹിദിന്റെ കൊലപാതക കേസിലെ മുഖ്യപ്രതിയാണ് ഇയാൾ. 1996നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അധോലോക നേതാവായ ലക്ഡാവാല പിന്നീട് കാനഡയിലേക്ക് കടക്കുകയായിരുന്നു.

ജനുവരി 21 വരെ കോടതി ഇയാളെ പോലീസ് കസറ്റഡിയില്‍ വിട്ടതായി മുംബൈ പോലീസ് കമ്മീഷണര്‍ സഞ്ജയ് ബാര്‍വെ പറഞ്ഞു. മുംബൈ നഗരത്തില്‍ ഇജാസിനെതിരെ 25 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയിലും മറ്റ് സംസ്ഥാനങ്ങളിലുമായി ഇയാള്‍ക്കെതിരെ എത്ര കേസുകളാണ് ഉള്ളതെന്ന് കണ്ടെത്താന്‍ ഉത്തരവിട്ടെന്നും കമ്മീഷണര്‍ അറിയിച്ചു.

2004ൽ കാനഡ പോലീസ് ലക്ഡാവാലയെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ പോലീസിന്റെ കൈയ്യിൽ നന്നും ഇയാൾ സമർത്ഥമായി രക്ഷപ്പെടുകയായിരുന്നു. ഇയാൾക്ക് വേണ്ടി ഇന്റർപോൾ റെഡ്കോർ‌ണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. സ്വന്തമായി അധോലോക സംഘം രൂപീകരിക്കുന്നതിന് മുമ്പ് അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെ സംഘാംഗമായിരുന്നു ഇജാസ് ലക്ഡാവാല. ദാവൂദിന് വേണ്ടി തട്ടിക്കൊണ്ടുപോകൽ, കൊലപാതകം തുടങ്ങി നിരവധി കുറ്റകൃത്യങ്ങൽ ലക്ഡാവാല ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.