1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 3, 2019

സ്വന്തം ലേഖകൻ: നാല്‍പ്പതാമത് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സമ്മേളനം ഡിസംബര്‍ പത്തിന് റിയാദില്‍ വെച്ച് നടക്കും. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയിലാണ് സമ്മേളനം. മേഖലയിലെ സുപ്രധാന വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും. രണ്ടര വര്‍ഷമായി തുടരുന്ന ഗള്‍ഫ് പ്രതിസന്ധിയുള്‍പ്പെടെയുള്ള വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്നാണ് ഗൾഫ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അറബ് രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ നാല്‍പ്പതാമത് സമ്മേളനത്തിനാണ് റിയാദ് വേദിയാവുക. ജി.സി.സി സുപ്രിം കൗണ്‍സില്‍ യോഗം ഡിസംബര്‍ പത്തിന് ചൊവ്വാഴ്ച നടക്കും. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയിലാരിക്കും സമ്മേളന നടക്കുകയെന്ന് ജി.സി.സി സെക്രട്ടറി ജനറല്‍ ഡോ. ലത്തീഫ് അല്‍ സയാനി പറഞ്ഞു. ജീ.സി.സി സംയുക്ത പ്രവര്‍ത്തനത്തിലെ സുപ്രധാന വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചക്ക് വരും.

മേഖലയിലെ രാഷ്ട്രീയ, പ്രതിരോധ, സാമ്പത്തിക, നിയമമേഖലകളിലെ സംയോജനത്തിന്റെയും സഹകരണത്തിന്റെയും നേട്ടങ്ങളും, പ്രസക്തമായ റിപ്പോര്‍ട്ടുകളും ശിപാര്‍ശകളും നേതാക്കള്‍ ചര്‍ച്ചക്കെടുക്കുമെന്ന് അല്‍സയാനി വ്യക്തമാക്കി. മേഖലയിലെ ഏറ്റവും പുതിയ പ്രാദേശിക, അന്തര്‍ദേശീയ രാഷ്ട്രീയ സംഭവ വികാസങ്ങളും സുരക്ഷാ സാഹചര്യങ്ങളും അവലോകനം ചെയ്യുമെന്നും സെക്രട്ടറി ജനറല്‍ ചൂണ്ടികാട്ടി.

വിവിധ മേഖലകളിലെ ജീ.സി.സി സഹകരണവും സമന്വയവും ദൃഢമാക്കുന്നതിനും മേഖലയിലെ എല്ലാ വെല്ലുവിളികളെയും ഒറ്റക്കെട്ടായി അഭിമുഖീകരിക്കാനും, സുരക്ഷയും സുസ്ഥിരതയും നിലനിര്‍ത്താനും, പൗരന്മാരുടെ അഭിലാഷങ്ങള്‍ സാക്ഷാല്‍ കരിക്കുന്ന ക്രിയാത്മകവും ഫലപ്രദവുമായ നേട്ടങ്ങള്‍ ഉച്ചകോടിയിലൂടെ സാധ്യമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. രണ്ടര വര്‍ഷമായി തുടരുന്ന ഗള്‍ഫ് പ്രതിസന്ധി ഉള്‍പ്പെടെയുള്ള വിഷയങ്ങളും ചര്‍ച്ചക്കെടുക്കുമെന്നാണ് സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.