1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 23, 2020

സ്വന്തം ലേഖകൻ: ജനറൽ ഡയറക്​ടറേറ്റ്​ ഓഫ്​ റെസിഡൻസി ആൻഡ്​ ഫോറിൻ അഫയേഴ്​സി​െൻറ (ജിഡിആർഎഫ്​എ) അനുമതിയുള്ള റെസിഡൻറ്​ വിസക്കാർക്ക്​ യുഎഇയിലെ ഏത്​ വിമാനത്താവളങ്ങളിലേക്കും യാത്ര ചെയ്യാമെന്ന്​ അധികൃതർ അറിയിച്ചു. നേരത്തേ ഇവർക്ക്​ ദുബൈ വിമാനത്താവളത്തിലേക്ക്​ മാത്രമേ യാത്ര അനുമതിയുണ്ടായിരുന്നുള്ളു.

പുതിയ നിർദേശം വന്നതോടെ ദുബൈ വിസക്കാർക്ക്​ മറ്റ്​ എമിറേറ്റുകളിൽ വിമാനമിറങ്ങാൻ കഴിയും. കോവിഡ്​ നെഗറ്റിവ്​ സർട്ടിഫിക്കറ്റും നിർബന്ധമാണെന്ന്​ അധികൃതർ അറിയിച്ചു. ദുബൈ മീഡിയ ഓഫിസ്​ സംഘടിപ്പിച്ച AskDXBOfficial എന്ന ഹാഷ്​ടാഗിലൂടെ സംശയം ചോദിച്ചവർക്ക്​ ജിഡിആർഎഫ്​എ ഡയറക്​ടർ ജനറൽ മുഹമ്മദ്​ അൽ മറിയാണ്​ ഇക്കാര്യം മറുപടിയായി അറിയിച്ചത്​.

റെസിഡൻറ്​ വിസയുള്ള ആർക്കും യുഎഇയിലേക്ക്​ വരാം. ആറു​ മാസത്തിൽ കൂടുതൽ രാജ്യത്തിന്​ പുറത്തുനിൽക്കുന്നവർക്കും മടങ്ങിയെത്താം. റെസിഡൻറ്​ വിസയുടെ കാലാവധി അവസാനിച്ചതിനാൽ നാട്ടിലേക്ക്​ മടങ്ങുന്നവർ വീണ്ടും തിരിച്ചെത്താൻ ആ​ഗ്രഹിക്കുന്നുണ്ടെങ്കിൽ വിസ പുതുക്കിയ ശേഷം

പോകുന്നതാവും നല്ലത്​. ഓൺലൈൻ വഴി ജിഡിആർഎഫ്​എയുടെ അനുമതി ലഭിക്കാൻ വൈകുന്നവർക്ക്​ ജിഡിആർഎഫ്​എയെ നേരിട്ട്​ സമീപിക്കാം. ഒരുമിച്ച്​ യാത്ര ചെയ്യ​ു​േമ്പാൾ കുടുംബത്തിലെ എല്ലാവരും അനുമതി നേടണമെന്ന്​ നിർബന്ധമില്ല. മാതാപിതാക്കളിൽ ഒരാൾക്ക്​ അനുമതി ലഭിച്ചാൽ കുട്ടികൾക്കും അനുമതി ലഭിച്ചതായി കണക്കാക്കും.

യാത്രവിലക്കുകൾ മൂലം നാട്ടിൽ പോകാൻ കഴിയാതെവന്നവർക്ക്​ പിഴ അടക്കേണ്ടിവരുന്നുവെന്ന്​ ചൂണ്ടിക്കാണിച്ചപ്പോൾ മാനുഷിക പരിഗണന നൽകിയാണ്​ യുഎഇ ഇക്കാര്യം കൈകാര്യം ചെയ്യുന്നതെന്നും ആരെയും ബുദ്ധിമുട്ടിക്കുന്ന നിലപാട്​ എടുക്കില്ലെന്നും അദ്ദേഹം മറുപടി നൽകി. ദുബൈ വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തിൽ ദിവസവും അഞ്ചുശതമാനം വർധനയുണ്ട്​. വർഷാവസാനത്തോടെ യാത്രക്കാരുടെ എണ്ണം പഴയപടിയാകുമെന്നാണ്​ പ്രതീക്ഷ.

സമൂഹമാധ്യമം വഴി AskDXBOfficial എന്ന ഹാഷ്​ടാഗിലൂടെ ചോദ്യം ഉന്നയിക്കുന്നവർക്ക്​ ജിഡിആർഎഫ്​എയുടെ ഉന്നത ഉദ്യോഗസ്ഥരാണ്​ മറുപടി നൽകുന്നത്​. മറുപടികൾ എല്ലാ ആഴ്​ചയും ദുബൈ മീഡിയ ഓഫിസിന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ അറിയിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.