1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 12, 2020

സ്വന്തം ലേഖകൻ: ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കുള്ള യാത്രാ വിലക്ക് നീക്കാൻ ജർമനി; സെപ്റ്റംബർ 20 ഓടെ തീരുമാനം ഉണ്ടായേക്കും.
160ൽ അധികം രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന യാത്രാ നിയന്ത്രണങ്ങളും വിലക്കുകളുമാണ് 30ന് അവസാനിപ്പിക്കുന്നത്.

യൂറോപ്യന്‍ യൂണിയനു പുറത്തേക്കുള്ള അനിവാര്യമല്ലാത്ത യാത്രകളും ഒക്ടോബര്‍ ഒന്നു മുതല്‍ അനുവദിക്കും. കൊറോണ വൈറസ് ബാധ അധികമായി തുടരുന്ന രാജ്യങ്ങള്‍ക്കായി ഇനി പ്രത്യേകം യാത്രാ മുന്നറിയിപ്പുകള്‍ മാത്രമായിരിക്കും ഏര്‍പ്പെടുത്തുക.

മാര്‍ച്ച് 17നാണ് ജര്‍മന്‍ വിദേശകാര്യ മന്ത്രി ഹെയ്കോ മാസ് യാത്രാ വിലക്ക് പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ 14 വരെ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്നീട് മാസാവസാനം വരെ നീട്ടുകയായിരുന്നു. ഇതിനി നീട്ടേണ്ടെന്നാണ് മന്ത്രിസഭയുടെ തീരുമാനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.