1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 13, 2020

സ്വന്തം ലേഖകൻ: ചന്ദ്രനില്‍ തന്റെ കൂടെ കറങ്ങാന്‍ ഒരു പെണ്‍സുഹൃത്തിനെ തിരഞ്ഞ് നടക്കുകയാണ് ജാപ്പനീസ് കോടീശ്വരന്‍. താത്പര്യമുള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷിക്കുന്നവര്‍ 20 വയസിന് മുകളില്‍ പ്രായമുള്ളവരും അവിവാഹിതരും ആയിരിക്കണം എന്നുമാത്രം. അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജനുവരി 17.

യാസാക്കു മാസേവ (44) ആണ് പെണ്‍സുഹൃത്തിനെ തിരഞ്ഞ് അപേക്ഷ ക്ഷണിച്ചത്. ചന്ദ്രനില്‍ വെച്ച് യാസാക്കു ഒരു ഡോക്യുമെന്ററി ചിത്രീകരിക്കുന്നുണ്ട്. ഈ യാത്രയില്‍ ഒരു സഹയാത്രികയെ തിരഞ്ഞാണ് യാസാക്കു അപേക്ഷ ക്ഷണിച്ചത്. ഓണ്‍ലൈന്‍ റീടൈല്‍ കമ്പനിയായ സൂസൂവിന്റെ മേധാവിയാണ് യസാക്കു.

യാസാക്കു പുറത്തുവിട്ട അപേക്ഷയിൽ ഇങ്ങനെ പറയുന്നു.

“ഏകാന്തതയും ശൂന്യതയും പതുക്കെ അനുഭവപ്പെട്ടുതുടങ്ങുമ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു സ്ത്രീയെ സ്‌നേഹിക്കുന്നതായിരിക്കും നല്ലതെന്നാണ് ഞാന്‍ കരുതുന്നത്. എനിക്കൊരു ജീവിത പങ്കാളിയെ വേണം. ഭാവിയില്‍ എനിക്ക് ലഭിക്കാന്‍ പോകുന്ന ജീവിത പങ്കാളിയോടൊപ്പം ബഹിരാകാശത്തിരുന്ന് ഞങ്ങളുടെ പ്രണയം ഈ ലോകത്തോട് വിളിച്ചുപറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.“

2023ല്‍ സ്വകാര്യ യാത്രികനായാണ് യസാകു ബഹിരാകാശത്തേക്ക് സഞ്ചരിക്കുന്നത്. അടുത്തിടെയാണ് യസാക്കു കാമുകിയും നടിയുമായ അയാമേ ഗോരിക്കിയുമായി പിരിഞ്ഞത്.

അപേക്ഷകരില്‍ നിന്ന് മാര്‍ച്ച് അവസാനത്തോടെ യസാക്കു തന്നെ പങ്കാളിയെ തിരഞ്ഞെടുക്കും. 20 വയസിന് മുകളില്‍ പ്രായമുള്ള അവിവാഹിതരെയാണ് യൊസാകു തിരയുന്നത്. ചന്ദ്രനില്‍ ചിത്രീകരിക്കുന്ന ഡോക്യുമെന്ററി ടെലിവിഷന്‍ ചാനലുകള്‍വഴി പുറത്തുവിടും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.