1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 4, 2019

സ്വന്തം ലേഖകൻ: പതിനാലാം വാര്‍ഷികത്തിന്റെ ഭാഗമായി ഗോ എയര്‍ ടിക്കറ്റ് നിരക്ക് കുറച്ചു. 1,214 രൂപമുതലാണ് ആഭ്യന്തര യാത്രാ നിരക്കുകള്‍. ഇന്റര്‍നാഷണല്‍ നിരക്ക് 6,714 രൂപയിലാണ് തുടങ്ങുന്നത്. നവംബര്‍ ആറിനാണ് ഓഫര്‍ തുടങ്ങുന്നത്. നവംബര്‍ 13 മുതല്‍ ഡിസംബര്‍ 31വരെയുള്ള യാത്രകള്‍ക്കാണ് ഇളവ് അനുവദിച്ചിട്ടുള്ളത്.

ഗോ എയറിന്റെ വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഓഫര്‍ ലഭിക്കുക. രാജ്യത്ത് 25 റൂട്ടുകളിലും എട്ട് വിദേശ രാജ്യങ്ങളിലേയ്ക്കുമാണ് ഗോ എയര്‍ സര്‍വീസ് നടത്തുന്നത്. 2019 സെപ്റ്റംബറിലെ കണക്കുപ്രകാരം ദിനംപ്രതിയുള്ള 330 ഫ്‌ളൈറ്റുകളിലായി 13.27 ലക്ഷം പേരാണ് യാത്രചെയ്തത്.

അഹമ്മദാബാദ്, ഐസ്വാള്‍, ബെംഗളുരു, ഭൂവനേശ്വര്‍, ചാണ്ഡിഗഢ്, ചെന്നൈ, ഡല്‍ഹി, ഗോവ, ഗുവാഹട്ടി, ഹൈദരാബാദ്, ജെയ്പുര്‍, ജമ്മു, കൊച്ചി, കൊല്‍ക്കത്ത, കണ്ണൂര്‍, ലെക്‌നൗ, മുംബൈ, നാഗ്പുര്‍, പട്‌ന, പോര്‍ബ്ലയര്‍, പുണെ, റാഞ്ചി, ശ്രീനഗര്‍ എന്നിവിടങ്ങളിലേയ്ക്ക് ഗോ എയര്‍ സര്‍വീസ് നടത്തുന്നുണ്ട്. മസ്‌കറ്റ്, അബുദാബി, ദുബായ്, ബാങ്കോക്ക്, കുവൈറ്റ്, സിംഗപൂര്‍ തുടങ്ങിയ രാജ്യങ്ങളിലേയ്ക്കും ഗോ എയറിന്റെ സര്‍വീസുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.