1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 7, 2019

സ്വന്തം ലേഖകൻ: സ്വീഡിഷ് കാലാവസ്ഥാപ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ് കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തി. ഉച്ചകോടി നടക്കുന്ന സ്‌പെയിനിലെ മേഡ്രിഡിലാണ് ഗ്രേറ്റയെത്തിയത്. ദക്ഷിണാഫ്രിക്കയില്‍ നിന്നും വിമാനയാത്ര ഒഴിവാക്കി മൂന്നാഴ്ചയോളം കട്ടമരത്തില്‍ സഞ്ചരിച്ചാണ് ഗ്രേറ്റ മേഡ്രിഡിലെത്തിയത്.

അന്തരീക്ഷത്തിലേക്ക് കാര്‍ബണ്‍ പുറന്തള്ളാത്ത ഗതാഗത മാര്‍ഗമെന്ന നിലക്കാണ് ഗ്രേറ്റ യാത്രയ്ക്കായി കട്ടമരം തിരഞ്ഞെടുത്തത്. കാര്‍ബണ്‍ പുറന്തളളല്‍ കുറയ്ക്കാനുള്ള സന്ദേശം നല്‍കികൊണ്ട് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന മാര്‍ച്ചില്‍ ഗ്രേറ്റയും അണിചേരും.

പാരീസ് കാലാവസ്ഥാഉടമ്പടിയിലെ മാര്‍ഗനിര്‍ദേശങ്ങള്‍ ലോകരാഷ്ട്രങ്ങള്‍ നടപ്പിലാക്കേണ്ടതും ഉച്ചകോടിയില്‍ ചര്‍ച്ചചെയ്യും. ആഗോള താപനില ഉയര്‍ന്നുകൊണ്ടിരിക്കുന്നത് സംബന്ധിച്ചും ചര്‍ച്ചകള്‍ ഉണ്ടാവും. തിങ്കളാഴ്ചയാണ് ഉച്ചകോടി തുടങ്ങിയത്. ഗ്രേറ്റയ്ക്ക് വലിയ സ്വീകരണമാണ് കാലാവസ്ഥാ ഉച്ചകോടിയില്‍ ലഭിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.