TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 10, 2018

സ്വന്തം ലേഖകന്‍: എച്ച് 1 ബി വിസ പുതുക്കുന്നതിനുള്ള വ്യവസ്ഥകളില്‍ മാറ്റം വരുത്താനുള്ള നീക്കം മരവിപ്പിച്ച് ട്രംപ് സര്‍ക്കാര്‍. വിദഗ്ധ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അനുവദിക്കുന്ന ഹ്രസ്വകാല വീസയാണ് എച്ച് 1 ബി. ഐടി ഉള്‍പ്പെടെയുള്ള വിദഗ്ധ തൊഴില്‍മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഏഴര ലക്ഷത്തോളം ഇന്ത്യക്കാര്‍ യുഎസ് വിടേണ്ടിവരുമെന്ന വലിയ ആശങ്ക ഇതോടെ ഒഴിവായി.

ജോലികളില്‍ നാട്ടുകാര്‍ക്കു മുന്‍ഗണന നല്‍കുകയെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയത്തിന്റെ അടിസ്ഥാനത്തില്‍ വീസ പുതുക്കുന്നതില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ യുഎസ് സിറ്റിസന്‍ഷിപ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യുഎസ്‌സിഐഎസ്) ആലോചിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, നിയമത്തിലെ ഒരു വകുപ്പു തെറ്റായി വ്യാഖ്യാനിച്ചുള്ളതാണു റിപ്പോര്‍ട്ടെന്നും എച്ച്–1 ബി വീസ പുതുക്കുന്നതിനുള്ള വ്യവസ്ഥകളില്‍ ഭേദഗതിയൊന്നും പരിഗണിക്കുന്നില്ലെന്നും യുഎസ്‌സിഐഎസ് വക്താവ് ജൊനാഥന്‍ വിതിങ്ടന്‍ അറിയിച്ചു.

വീസ നിയമങ്ങളില്‍ മാറ്റം വരുത്തുന്നതിനെ വ്യവസായ സംഘടനകളും യുഎസ് കോണ്‍ഗ്രസ് അംഗങ്ങളും എതിര്‍ത്തിരുന്നു. എന്നാല്‍ സമ്മര്‍ദങ്ങളുടെ അടിസ്ഥാനത്തിലല്ല തീരുമാനമെന്നും നയം മാറ്റം ആലോചിച്ചിട്ടില്ലെന്നുമാണു യുഎസ്‌സിഐഎസിന്റെ നിലപാട്. മൂന്നുവര്‍ഷത്തെ എച്ച്–1 ബി വീസയില്‍ യുഎസില്‍ ജോലിക്കെത്തുന്നവര്‍ക്കു കാലാവധിക്കു ശേഷം മൂന്നു വര്‍ഷത്തേക്കു കൂടി വീസ ഒറ്റത്തവണയായി നീട്ടിക്കിട്ടാന്‍ ഇപ്പോള്‍ വ്യവസ്ഥയുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

ബ്രെക്‌സിറ്റ് ചര്‍ച്ച; കടുംപിടുത്തത്തിന് അയവില്ലാതെ യൂറോപ്യന്‍ യൂണിയന്‍; തെരേസാ മേയ് ബ്രസല്‍സില്‍ നിന്ന് വെറുംകൈയുമായി മടങ്ങുന്നു
ബ്രെക്‌സിറ്റ് ചര്‍ച്ച; കടുംപിടുത്തത്തിന് അയവില്ലാതെ യൂറോപ്യന്‍ യൂണിയന്‍; തെരേസാ മേയ് ബ്രസല്‍സില്‍ നിന്ന് വെറുംകൈയുമായി മടങ്ങുന്നു
കുടിയേറ്റ ശ്രമത്തിനിടെ ഏഴു വയസുകാരിയുടെ കസ്റ്റഡി മരണം; അന്വേഷണം നടത്തുമെന്ന് യുഎസ്; മരണം ദിവസങ്ങളോളം ഭക്ഷണവും വെള്ളവും കിട്ടാത്തതിനാലെന്ന് സൂചന
കുടിയേറ്റ ശ്രമത്തിനിടെ ഏഴു വയസുകാരിയുടെ കസ്റ്റഡി മരണം; അന്വേഷണം നടത്തുമെന്ന് യുഎസ്; മരണം ദിവസങ്ങളോളം ഭക്ഷണവും വെള്ളവും കിട്ടാത്തതിനാലെന്ന് സൂചന
ശ്രീലങ്കയില്‍ രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് അയവ്; പ്രധാനമന്ത്രി പദത്തില്‍ നിന്ന് ഒഴിയുമെന്ന് രജപക്‌സെ; തീരുമാനം രാജ്യത്തെ അസ്ഥിരപ്പെടുത്താതിരിക്കാനെന്ന് പ്രഖ്യാപനം
ശ്രീലങ്കയില്‍ രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് അയവ്; പ്രധാനമന്ത്രി പദത്തില്‍ നിന്ന് ഒഴിയുമെന്ന് രജപക്‌സെ; തീരുമാനം രാജ്യത്തെ അസ്ഥിരപ്പെടുത്താതിരിക്കാനെന്ന് പ്രഖ്യാപനം
മൈസൂര്‍ ക്ഷേത്രത്തിലെ പ്രസാദം കഴിച്ച് മരിച്ചവരുടെ എണ്ണം 11 ആയി; 80ലധികം പേര്‍ ഗുരുതരാവസ്ഥയില്‍; പ്രസാദത്തില്‍ വിഷമെന്ന് ഡോക്ടര്‍മാര്‍
മൈസൂര്‍ ക്ഷേത്രത്തിലെ പ്രസാദം കഴിച്ച് മരിച്ചവരുടെ എണ്ണം 11 ആയി; 80ലധികം പേര്‍ ഗുരുതരാവസ്ഥയില്‍; പ്രസാദത്തില്‍ വിഷമെന്ന് ഡോക്ടര്‍മാര്‍
നേപ്പാളില്‍ ഉയര്‍ന്ന മൂല്യമുള്ള ഇന്ത്യന്‍ കറന്‍സികള്‍ക്ക് വിലക്ക്; 2000, 500, 200 രൂപ നോട്ടുകള്‍ നിരോധിച്ചു
നേപ്പാളില്‍ ഉയര്‍ന്ന മൂല്യമുള്ള ഇന്ത്യന്‍ കറന്‍സികള്‍ക്ക് വിലക്ക്; 2000, 500, 200 രൂപ നോട്ടുകള്‍ നിരോധിച്ചു
ഓടുന്ന വാഹനത്തിന്റെ ഡ്രൈവിംഗ് സീറ്റിലിരുന്ന് മൊബൈല്‍ നോക്കുന്ന ദുല്‍ഖര്‍; വീഡിയോ കണ്ട് നിയമം പഠിപ്പിക്കാന്‍ ശ്രമിച്ച മുംബൈ പൊലീസിന് കിട്ടിയത് എട്ടിന്റെ പണി
ഓടുന്ന വാഹനത്തിന്റെ ഡ്രൈവിംഗ് സീറ്റിലിരുന്ന് മൊബൈല്‍ നോക്കുന്ന ദുല്‍ഖര്‍; വീഡിയോ കണ്ട് നിയമം പഠിപ്പിക്കാന്‍ ശ്രമിച്ച മുംബൈ പൊലീസിന് കിട്ടിയത് എട്ടിന്റെ പണി
‘എനിക്ക് സമൂഹത്തോട് വെറുപ്പാണ്,’ വേണുഗോപാലന്‍ നായരുടെ മൊഴി പുറത്ത്; ഹര്‍ത്താലിനെതിരെ രൂക്ഷമായി പ്രതികരിച്ച് ജനങ്ങള്‍
‘എനിക്ക് സമൂഹത്തോട് വെറുപ്പാണ്,’ വേണുഗോപാലന്‍ നായരുടെ മൊഴി പുറത്ത്; ഹര്‍ത്താലിനെതിരെ രൂക്ഷമായി പ്രതികരിച്ച് ജനങ്ങള്‍
ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മാറഡോണയെ ഇരുപത്തിയെട്ടുകാരിയായ കാമുകി വീട്ടില്‍ നിന്ന് പുറത്താക്കി
ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മാറഡോണയെ ഇരുപത്തിയെട്ടുകാരിയായ കാമുകി വീട്ടില്‍ നിന്ന് പുറത്താക്കി
പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവെന്ന് കണക്കുകള്‍; സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ കാണുന്നത് ലെസ്ബിയന്‍ വീഡിയോകള്‍
പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവെന്ന് കണക്കുകള്‍; സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ കാണുന്നത് ലെസ്ബിയന്‍ വീഡിയോകള്‍
More Stories..