1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 10, 2019

സ്വന്തം ലേഖകൻ: എച്ച് 1 ബി വിസക്കാരുടെ ജീവിതപങ്കാളികള്‍ക്ക് യു.എസില്‍ തൊഴിലെടുക്കാന്‍ അനുമതി നല്‍കുന്ന നിയമം റദ്ദാക്കണമെന്ന ആവശ്യം യു.എസ്. കോടതി തള്ളി. അമേരിക്കയിലെ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് താത്കാലിക ആശ്വാസം നല്‍കുന്നതാണ് യു.എസ്. കോടതിയുടെ തീരുമാനം. എച്ച് 1 ബി വിസക്കാര്‍, ഗ്രീന്‍കാര്‍ഡിനായി കാത്തിരിക്കുന്നവര്‍ തുടങ്ങിയവരുടെ ജീവിതപങ്കാളികള്‍ക്ക് എച്ച് 4 ആശ്രിതവിസയില്‍ ജോലിചെയ്യാമെന്ന നിയമം 2015-ല്‍ ഒബാമ ഭരണകൂടമാണ് പാസാക്കിയത്.

കൊളംബിയ അപ്പീല്‍ കോടതിയിലെ മൂന്നംഗ ബെഞ്ചാണ് ഏറെ നിര്‍ണായകമായ തീരുമാനമെടുത്തത്. കേസ് പരിഗണിച്ച കോടതി ഇത് കീഴ്‌കോടതിയിലേക്ക് തന്നെ കൈമാറുകയും ചെയ്തു. വിഷയം സൂക്ഷ്മമായി വിലയിരുത്താനും മറ്റും കീഴ്‌കോടതിയിലേക്ക് മടക്കി അയക്കുന്നതാകും നല്ലതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഈ നടപടി സ്വീകരിച്ചത്.

സേവ്‌സ് ജോബ്‌സ് യു.എസ്.എ. എന്ന കൂട്ടായ്മയാണ് എച്ച് 1 ബി വിസ ഉടമകളുടെ ജീവിതപങ്കാളികള്‍ക്ക് എച്ച് 4 ആശ്രിതവിസയില്‍ ജോലി ചെയ്യാന്‍ അനുമതി നല്‍കുന്ന നിയമം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്തത്. വിദേശരാജ്യങ്ങളില്‍നിന്നുള്ളവരെ പരിഗണിക്കുന്നത് തങ്ങളുടെ തൊഴിലവസരങ്ങളെ ബാധിക്കുന്നുവെന്നായിരുന്നു അവരുടെ ആരോപണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.