1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 9, 2020

സ്വന്തം ലേഖകൻ: ഒമാനില്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. തിങ്കളാഴ്ച മുതൽ ബുധനാഴ്ച രാവിലെ വരെ സുൽത്താനേറ്റിന്റെ വടക്കൻ മേഖലകളിൽ ന്യൂന മർദ്ദം ബാധിക്കുമെന്നാണ് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

മുസന്ദം ഗവർണറേറ്റിൽ മിതമായ മഴയും തീര പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴക്കും സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു. തിരമാലകൾ രണ്ടു മുതൽ മൂന്നു മീറ്റർ ഉയരത്തിൽ ആഞ്ഞടിക്കുവാനും കടൽ പ്രക്ഷുബ്‌ധമാകുവാനും സാധ്യതയുണ്ട്.

ചൊവ്വാഴ്ച വൈകുന്നേരം മുതൽ വടക്കുപടിഞ്ഞാറൻ കാറ്റ് വീശുന്നതിനാൽ രാജ്യത്തെ മിക്ക ഗവർണറേറ്റുകളിലും, പ്രത്യേകിച്ച് പർവത, മരുഭൂമി പ്രദേശങ്ങളിലെ താപനിലയിൽ ഗണ്യമായ കുറവ് രേഖപെടുത്തുമെന്നും ഒമാൻ കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.