1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 19, 2019

സ്വന്തം ലേഖകൻ: ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റിലിരിക്കുന്നവർക്കും ഇനി ഹെൽമറ്റ് നിർബന്ധം. ഇത് സംബന്ധിച്ച വിജ്ഞാപനം ഉടൻ പുറത്തിറക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പിൻസീറ്റിൽ ഹെൽമറ്റ് നിർബന്ധമാക്കിയ കേന്ദ്രമോട്ടോർ നിയമത്തിന് എതിരെ സംസ്ഥാനസർക്കാർ കൊണ്ടുവന്ന ഭേദഗതി തിരുത്തണമെന്ന് ഹൈക്കോടതി സർക്കാരിന് കർശന നിർദേശം നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഉടൻ വിജ്ഞാപനമിറക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചത്.

ഹൈക്കോടതി ഡിവിഷൻ ബഞ്ചാണ് കേന്ദ്രനിയമത്തിൽ വരുത്തിയ ഭേദഗതിക്കെതിരെ രൂക്ഷവിമർശനമുന്നയിച്ചത്. പിൻസീറ്റിലും ഹെൽമറ്റ് വേണമെന്ന ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചിരുന്നു. ഇത് പരിഗണനയ്ക്ക് വന്നപ്പോഴാണ് സർക്കാരിനെതിരെ ഡിവിഷൻ ബഞ്ച് രൂക്ഷവിമർശനമുന്നയിച്ചത്. ഇതോടെ ഈ അപ്പീൽ സർക്കാർ ഇന്ന് പിൻവലിച്ചു. പിൻസീറ്റിലും ഹെൽമറ്റ് നിർബന്ധമാക്കി ഉടൻ വിജ്ഞാപനമിറക്കുമെന്നും അറിയിച്ചു.

പിൻസീറ്റ് ഹെൽമറ്റിന്‍റെ കാര്യത്തിൽ ജുഡീഷ്യറിയുമായി തൽക്കാലം ഏറ്റുമുട്ടലിനില്ലെന്ന് തീരുമാനിക്കുകയാണ് സംസ്ഥാനസർക്കാർ. കേന്ദ്രനിയമത്തിനെതിരെ ഭേദഗതി കൊണ്ടുവരാൻ സംസ്ഥാന സർക്കാരിന് അവകാശമില്ലെന്നും ഇത് തിരുത്തണമെന്നുമാണ് ഹൈക്കോടതി സർക്കാരിനോട് പറഞ്ഞത്. സർക്കാർ നയം കേന്ദ്രമോട്ടോർ വാഹന ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും കോടതി പറഞ്ഞു.

പിൻസീറ്റ് ഹെൽമറ്റ് വേണ്ടെന്ന സംസ്ഥാന സർക്കാർ നിയമഭേദഗതി നിയമപരമല്ല. കേന്ദ്ര നിയമം നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പിൻസീറ്റ് ഹെൽമറ്റ് നി‍ർബന്ധമാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് കോടതിയുടെ നിർദേശം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.