1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 14, 2020

സ്വന്തം ലേഖകൻ: ചൈന വിവാദമായ സുരക്ഷാ ബില്‍ ഹോങ് കോങില്‍ നടപ്പാക്കിയതിനു പിന്നാലെ യു.കെ ഹോങ് കോങ് പൗരര്‍ക്കു നല്‍കിയ പൗരത്വ വാഗ്ദാനത്തിന് വന്‍ സ്വീകര്യത. യു.കെ വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം 2 ലക്ഷത്തോളം ഹോങ് കോങ് പൗരന്മാരാണ് ബ്രിട്ടീഷ് പൗരത്വം നേടാനൊരുങ്ങുന്നത്.

ഫിനാന്‍ഷ്യല്‍ ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം ഈ നമ്പറുകള്‍ കൂടി വരികയാണ്. 1,80,000 പേര്‍ നിലവില്‍ ബ്രിട്ടന്‍ പൗരത്വം നേടാൻ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ഹോങ് കോങിലെ പ്രമുഖ ജനാധിപത്യ പ്രക്ഷോഭകനായ നാതാന്‍ ലൊ ഇതിനകം ലണ്ടിനിലേക്ക് കടന്നു.

ജൂലൈ ആദ്യവാരമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഹോങ് കോങ് ജനതയ്ക്ക് പൗരത്വം വാഗ്ദാനം ചെയ്തത്. യു.കെ പാസ്‌പോര്‍ട്ടുള്ള 35 ലക്ഷം ഹോങ് കോങ് ജനതയ്ക്കും അര്‍ഹരായ മറ്റ് ഹോങ്കോങ് പൗരര്‍ക്കും 5 വര്‍ഷത്തേക്ക് യു.കെയിലേക്ക് വരാം. അഞ്ച് വര്‍ഷത്തിനു ശേഷം ഇവര്‍ക്ക് പൗരത്വത്തിനു അപേക്ഷിക്കാം. ഇതിനെതിരെ ചൈന രംഗത്തു വന്നിരുന്നു. ചൈനയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നെന്നായിരുന്നു ചൈനയുടെ ആരോപണം.

യു.കെക്കൊപ്പം ഓസ്‌ട്രേലിയയും സമാന തീരുമാനമെടുത്തിരുന്നു. നിലവില്‍ ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന പതിനായിരത്തോളം ഹോങ് കോങ് പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് നിലവിലെ വിസ കാലാവധി കഴിഞ്ഞാല്‍ സ്ഥിര താമസത്തിനായി അപേക്ഷിക്കാനുള്ള അവസരം നല്‍കുമെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.