1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 12, 2020

സ്വന്തം ലേഖകൻ: കാത്തിരിപ്പിന്​ വിരാമമിട്ട്​ ഇന്ത്യയും ബഹ്​റൈനും തമ്മിൽ എയർ ബബ്​ൾ കരാറിൽ ഒപ്പുവെച്ചു. വെള്ളിയാഴ്​ചയാണ്​ കരാർ സംബന്ധിച്ച്​ അന്തിമ ധാരണയായത്​. വിമാന സർവീസ്​ എന്ന്​ തുടങ്ങുമെന്ന കാര്യത്തിൽ വ്യക്​തത വരേണ്ടതുണ്ട്​. എയർ ഇന്ത്യ എക്​സ്​പ്രസ്​ സെപ്​റ്റംബർ 13ന്​ ചെന്നൈയിൽനിന്ന്​ ഒരു സർവീസ്​ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്​.

ഈ സർവീസ് മുതലായിരിക്കും കരാർ ഔദ്യോഗികമായി പ്രാബല്യത്തിലാകുക എന്നാണ് സൂചന. എയർ ഇന്ത്യ എക്​സ്​പ്രസിനും ഗൾഫ്​ എയറിനും ദിവസും ഒാരോ സർവീസ്​ നടത്താനാണ്​ അനുമതി.

നിലവില്‍ വന്ദേഭാരത് വിമാനങ്ങള്‍ക്കും ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കും മാത്രമാണ് ഇരു രാജ്യങ്ങളുടെയും മുന്‍കൂര്‍ അനുമതിയോടെ ഇന്ത്യയില്‍ നിന്ന് യാത്രക്കാരെ കൊണ്ടു വരാന്‍ അനുമതിയുണ്ടായിരുന്നത്. ചാര്‍ട്ടേഡ് വിമാനത്തില്‍ സന്ദര്‍ശക വിസക്കാരെ കയറ്റിയിരുന്നുമില്ല. കാലാവധി തീരാത്ത ഏത് വിസക്കാര്‍ക്കും ഇനി വിമാനത്തില്‍ കയറാനാകും. സന്ദര്‍ശക വിസക്കാര്‍ക്ക് മടക്ക ടിക്കറ്റ് വേണമെന്ന നിബന്ധന ഈ വിമാനങ്ങളില്‍ വരുന്നവര്‍ക്കും ബാധകമാണ്.

ബഹ്‌റൈനില്‍ നിന്ന് ഇന്ത്യയിലെക്ക് യാത്ര ചെയ്യുന്നതിനും ഇനി എംബസിയില്‍ രജിസ്റ്റര്‍ ചെയ്യേണ്ട. ബഹ്‌റൈനിലെത്തുന്ന യാത്രക്കാര്‍ കൊവിഡ് ടെസ്റ്റിനുള്ള പണം എയര്‍പോര്‍ട്ടില്‍ നല്‍കണം. വന്നിറങ്ങുന്ന ദിവസം നടത്തുന്ന പി.സി.ആര്‍ ടെസ്റ്റിന്റെ ഫലം നെഗറ്റീവ് ആണെങ്കില്‍ നിരീക്ഷണത്തില്‍ കഴിയേണ്ട ആവശ്യമില്ല.

ബഹ്‌റൈനില്‍ 10 ദിവസത്തില്‍ കൂടുതല്‍ താമസിക്കുന്നവര്‍ക്ക് പത്താമത്തെ ദിവസം രണ്ടാമത്തെ ടെസ്റ്റ് ചെയ്യണം. പത്ത് ദിവസം തികയും മുമ്പെ തിരിച്ച് പോകുന്നവര്‍ക്ക് രണ്ടാമത്തെ ടെസ്റ്റ് ആവശ്യമില്ല. ഒരു ടെസ്റ്റിന് 30 ബഹ്‌റൈന്‍ ദീനാര്‍ ബഹ്‌റൈന്‍ എയര്‍പോര്‍ട്ടില്‍ നല്‍കണം. പത്ത് ദിവസത്തില്‍ കൂടുതല്‍ താമസിക്കുന്നവര്‍ രണ്ട് ടെസ്റ്റിനുള്ള 60 ദീനാര്‍ ഒന്നിച്ചും എയര്‍പോര്‍ട്ടില്‍ കൊടുക്കണം.

‘ബി അവൈര്‍’ എന്ന ബഹ്‌റൈന്‍ ആപ്ലിക്കേഷന്‍ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും വേണം. പൊതുയിടങ്ങളില്‍ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കൊവിഡ് നിബന്ധനകള്‍ ബഹ്‌റൈനിലെത്തുന്ന യാത്രക്കാര്‍ക്കും ബാധകമാണ്. നാട്ടിലിരിക്കെ വീസ തീര്‍ന്നവര്‍ക്ക് പുതിയ വിസയെടുത്തോ സന്ദര്‍ശക വീസയിലോ ബഹ്‌റൈനിലേക്ക് തിരിച്ച് വരാനാകും. യു.എ.ഇ, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ക്ക് പുറകെ ഇന്ത്യയുമായി എയര്‍ ബബിള്‍ കരാറില്‍ എര്‍പ്പെടുന്ന മൂന്നാമത്തെ ഗള്‍ഫ് രാജ്യമാണ് ബഹ്‌റൈന്‍.

വിസയുടെ കാലാവധി കഴിയാറായി നാട്ടിൽ കുടുങ്ങിക്കിടക്കുന്ന ഒ​േട്ടറെപേർക്ക്​ ആശ്വാസമാണ്​ ഇൗ തീരുമാനം. സാധുവായ ഏത്​ വിസയുള്ളവർക്കും ബഹ്​റൈനിലേക്ക്​ വരാൻ കഴിയുമെന്നാണ്​ എയർ ബബ്​ൾ കരാറി​െൻറ പ്രത്യേകത.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.