1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 26, 2020

സ്വന്തം ലേഖകൻ: ഇന്ത്യയുടെ കാർഗിൽ യുദ്ധവിജയത്തിന്​ ഇന്ന്​ 21 വയസ്​. ‘ഓപറേഷൻ വിജയ്’​ എന്ന പേരിൽ കരസേനയും ‘ഒാപറേഷൻ സഫേദ്​ സാഗർ’ എന്ന പേരിൽ വ്യോമസേനയും സംയുക്തമായി നടത്തിയ പോരാട്ടത്തിലൂടെയാണ്​ പാകിസ്​താനെതിരെ ഇന്ത്യ വിജയം നേടിയത്​.

യുദ്ധത്തില്‍ വീരമൃത്യു വരിച്ച 527 ധീരജവാന്‍മാര്‍ക്ക് കര, നാവിക, വ്യോമസേനാവിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്​ഥൻമാർ ഡൽഹിയിലെ യുദ്ധസ്​മാരകത്തിൽ ഇന്ന്​ പുഷ്​പചക്രം സമര്‍പ്പിച്ചു.

ഇന്ത്യ സൗഹാർദപരമായ ബന്ധം പുലർത്താൻ ശ്രമിക്കുമ്പോഴും പാകിസ്​താൻ ഇന്ത്യയെ പിന്നിൽനിന്ന്​ കുത്താൻ ശ്രമിച്ചുവെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. കാർഗിൽ യുദ്ധവിജയത്തിൻെറ 21ാം വാർഷികത്തോടനുബന്ധിച്ച്​ നടത്തിയ മൻ കി ബാത്തിലാണ്​ പ്രധാനമ​ന്ത്രി പാകിസ്​താനെ കടന്നാക്രമിച്ചത്​.

ആഭ്യന്തര പ്രശ്​നങ്ങളെ വഴിതിരിച്ചുവിട്ട്​ ഇന്ത്യൻ ഭൂപ്രദേശത്തെ പിടിച്ചെടുക്കാനുള്ള കുടില പദ്ധതിയാണ്​ പാകിസ്​താൻ നടപ്പിലാക്കുന്നത്​. എല്ലാവരോടും അകാരണമായി ശത്രുത വെച്ചുപുലർത്തുന്നത്​ ദുഷ്​ടൻമാരുടെ പ്രകൃതമാണ്​. തങ്ങളോട് നൻമ ചെയ്യുന്നവരെപ്പോലും അത്തരക്കാർ തിന്മയായാണ്​ കരുതുക. അതുകൊണ്ടാണ്​ സൗഹാർദപരമായ ഇടപെടലുകൾക്ക്​ പകരമായി പാകിസ്​താൻ ഇന്ത്യയെ പിന്നിൽ നിന്ന്​ ക​ുത്താൻ ശ്രമിച്ചത്​. പക്ഷെ ഇന്ത്യയു​െട ധീരതക്കും ശൗര്യത്തിനും ലോകം സാക്ഷ്യം വഹിച്ചതാണെന്നും മോദി പറഞ്ഞു.

“മലമുകളിൽ ചേക്കേറിയ ശത്രുവിനെതിരെ​ ഞങ്ങളു​ടെ ​േസന താഴെ നിന്ന് പോരാടിയത്​ നിങ്ങൾ​ സങ്കൽപിച്ചു​നോക്കൂ. പക്ഷെ ഇന്ത്യൻ സൈന്യത്തിൻെറ ഉയർന്ന ധാർമികതയു​ം സത്യവും മലമുകളിൽ വിജയം കുറിച്ചു. നമ്മുടെ സായുധ സേനയ​ുടെ ധീരതക്ക്​ നന്ദി, ഇന്ത്യ കാർഗിലിൽ വലിയ കരുത്തു കാട്ടി,” പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

1999 മെയ്​- ജൂലൈ കാലഘട്ടത്തിൽ ജമ്മു കശ്​മീരിലെ കാർഗിലിലാണ്​ യുദ്ധം നടന്നത്​. പാക്​ സൈന്യത്തി​​​െൻറ പിന്തുണയോടെ ഭീകരർ ഇന്ത്യന്‍ അതിര്‍‌ത്തി കടന്ന് നുഴഞ്ഞു കയറി ആക്രമണം നടത്തിയതോടെയാണ് ഇന്ത്യ തിരിച്ചടിച്ചത്. അതി ശൈത്യത്തെ തുടർന്ന് ഇന്ത്യ കാർഗിലിൽ നിന്ന് പട്ടാളക്കാരെ പിൻവലിച്ചതിന് തൊട്ടു പിന്നാലെയാണ് നുഴഞ്ഞുകയറ്റം തുടങ്ങിയത്​.

ആടുമേക്കാനിറങ്ങിയവരാണ് പാക് പട്ടാളത്തെ കണ്ട് ആർമി ക്യാംമ്പിൽ കാര്യങ്ങളറിയിക്കുന്നത്. നിയന്ത്രണരേഖ മറികടന്ന്​ കിലോമീറ്ററുകളാണ്​ ശത്രുക്കൾ കൈവശപ്പെടുത്തിയത്​. ഓപറേഷൻ വിജയ്​ എന്ന പേരിൽ സൈനിക നടപടിക്ക്​ തുടക്കമിട്ട ഇന്ത്യ ജൂലൈ നാലിന് ടൈഗര്‍ ഹില്‍സിന് മുകളില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തി തങ്ങളുടെ സൈനിക ശക്തി ലോകത്തോട്​ വിളിച്ചോതി.

18000 അടിക്ക്​ മുകളിൽ ശത്രുക്കളോടൊപ്പം പ്രതികൂല സാഹചര്യത്തോടും പടപൊരുതിയാണ്​ ഇന്ത്യ ഐതിഹാസിക വിജയം നേടിയത്​. ജൂലൈ 14ന്​ ഇന്ത്യ യുദ്ധം വിജയിച്ചതായി പ്രധാനമന്ത്രി അടൽ ബിഹാരി വാജ്​പേയി പ്രഖ്യാപിച്ചതോടെ ഇന്ത്യയ്ക്ക് മുന്നിൽ പാകിസ്താൻ മുട്ടുകുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.