1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 28, 2020

സ്വന്തം ലേഖകൻ: ഗൽവാൻ നദിക്കു സമീപമുള്ള നിയന്ത്രണരേഖയിൽ ചൈനീസ്​ ക്യാമ്പുകളുടെയും ബങ്കറുകളുടെയും പുതിയ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നു. നിയന്ത്രണരേഖയിൽ ഒമ്പതു കിലോമീറ്ററിലാണ്​ ചൈനീസ്​ സൈന്യത്തി​​െൻറ 16 ക്യാമ്പുകൾ. മേഖലയിൽനിന്ന്​ ​ൈചന പിന്മാറിയിട്ടില്ലെന്നുമാത്രമല്ല, ഇന്ത്യക്ക്​ ഭീഷണിയായി സൈനികനീക്കം ശക്തിപ്പെടുത്തുകയുമാണെന്ന്​ ചിത്രങ്ങൾ വ്യക്തമാക്കുന്നു.

ഇന്ത്യയെ സംബന്ധിച്ച്​ തന്ത്രപ്രധാന മേഖലകളിലാണ്​ ചൈനീസ്​ നുഴഞ്ഞുകയറ്റം. ഗൽവാൻ താഴ്​വരയിലെ ഇന്ത്യൻ പോസ്​റ്റുകൾ ആക്രമിക്കാൻ കഴിയുംവിധമാണ്​ നിയ​ന്ത്രണരേഖയിൽ ക്യാമ്പുകൾ. ലഡാക്കി​​െൻറ തലസ്​ഥാനമായ ലേയിൽനിന്ന്​ ദൗലത്​ബേഗ്​ ഒാൾഡിയിലേക്ക്​ ഇന്ത്യ നിർമിക്കുന്ന തന്ത്രപ്രധാനമായ ഹൈവേയുടെ ആറു കിലോമീറ്റർ അകലെ വരെ ചൈന ക്യാമ്പുകൾ സ്​ഥാപിച്ചിട്ടുണ്ട്​.

ഹൈവേയിലൂടെ ഇന്ത്യൻ സേനക്ക്​ മേഖലയിൽ എല്ലാ കാലാവസ്​ഥയിലും മേധാവിത്വം നിലനിർത്താൻ കഴിയുമെന്നതാണ്​ ചൈനയെ ആശങ്കപ്പെടുത്തുന്നത്​. തന്ത്രപ്രധാനമായ കാരക്കോറം പാസിലെ ഇന്ത്യൻ പൊസിഷനുകളിലേക്ക്​ ഹൈവേ എളുപ്പവഴിയാണ്​. കാരക്കോറം പാസിൽനിന്ന്​ അതിർത്തിയി​െല ചൈനീസ്​ വിന്യാസത്തെ നിരീക്ഷിക്കുകയും ചെയ്യാം.

അതിനിടെ ലഡാക്കിൽ വ്യോമ പ്രതിരോധ മിസൈൽ സംവിധാനം വിന്യസിച്ച് ചൈനയ്ക്കെതിരെ ഇന്ത്യ നീക്കം ശക്തമാക്കി. ശത്രുവിന്റെ പോർവിമാനങ്ങളെയും ഹെലികോപ്റ്ററുകളെയും മിസൈലുകളെയും അതിവേഗത്തിൽ തകർക്കാൻ ശേഷിയുള്ളതാണ് ഈ സംവിധാനം. ‘ആകാശ്’ മിസൈലുകളുടെ സഹായത്തോടെയാണ് അതിർത്തിയിൽ വ്യോമപ്രതിരോധം തീർത്തിരിക്കുന്നത്.

ചൈനീസ് ഭാഗത്തു നിന്നു ഏതെങ്കിലും തരത്തിലുള്ള വ്യോമ ഭീഷണിയുണ്ടായാൽ നേരിടാൻ ലക്ഷ്യമിട്ടാണ് വ്യോമ പ്രതിരോധ സംവിധാനങ്ങൾ ലഡാക്കിൽ വിന്യസിച്ചിരിക്കുന്നത്. ശത്രുവിമാനങ്ങളെയും ഡ്രോണുകളെയും കണ്ടെത്താനുളള റഡാർ സംവിധാനങ്ങളും വിന്യസിച്ചിട്ടുണ്ട്.

ഇതോടൊപ്പം തന്നെ ഇന്ത്യൻ വ്യോമസേന സുഖോയ് -30 എം‌കെ‌ഐ, മിറാഷ് 2000, ജാഗ്വാർ യുദ്ധവിമാനങ്ങൾ അതിർത്തിയിലെ വിവിധ വ്യോമതാവളങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച വ്യോമസേനാ മേധാവി ആർ‌കെ‌എസ് ഭദൗരിയ ലെഹ്, ശ്രീനഗർ വ്യോമ താവളങ്ങൾ സന്ദർശിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.