1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 13, 2019

സ്വന്തം ലേഖകൻ: ഇന്ത്യയും ചൈനയും പരസ്പര വികസനമെന്ന ശരിയായ കാഴ്ച്ചപ്പാടുണ്ടാക്കുകയും പരസ്പര വിശ്വാസം ഊട്ടിയുറപ്പിക്കുകയും വേണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. എന്തൊക്കെ തന്നെയായാലും ഇന്ത്യയും ചൈനയും നല്ല അയല്‍ക്കാരായി തുടരേണ്ടതുണ്ട്. പരസ്പര പൊരുത്തമുള്ള പങ്കാളികളായി കൈകോര്‍ത്തു മുന്നേറണ്ടതുണ്ടെന്നും ഷി ജിന്‍പിങ് പറഞ്ഞു. രണ്ട് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനു ശേഷം ചൈനയിലെത്തിയ ശേഷമായിരുന്നു ഷി ജിന്‍പിങ്ങിന്റെ പ്രതികരണം.

വ്യാളിയും ആനയുമൊത്തുള്ള നൃത്തമാണ് ഇന്ത്യയുടെയും ചൈനയുടെയും മുന്നിലുള്ള വഴി. അതാണ് ഇരുരാജ്യങ്ങളുടെയും അവിടുത്തെ ജനങ്ങളുടെയും മൗലികമായ താത്പര്യം – ഇരുരാജ്യങ്ങളും പരസ്പരം സഹകരിക്കേണ്ടതിന്റെ പ്രധാന്യം പ്രതീകാത്മകമായി സൂചിപ്പിക്കുകയായിരുന്നു പ്രസിഡന്റ് ഷി ജിന്‍പിങ്.

ഇരുരാജ്യങ്ങുടെയും വ്യത്യസ്തതകള്‍ ശരിയായ രീതിയില്‍ കാണേണ്ടതുണ്ട്. ഉഭയകക്ഷി ബന്ധത്തിനായി അതില്‍ നമ്മള്‍ വെള്ളം ചേര്‍ക്കരുത്. അതേ സമയം ആശയ വിനിമയത്തിലൂടെ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കേണ്ടതുണ്ടെന്നും ഷി ജിന്‍പിങ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയും താനും സുഹൃത്തുക്കളെപ്പോലെ ഹൃദയംകൊണ്ട് സംസാരിച്ചെന്ന് ചൈനീസ് ഷി ജിന്‍പിങ് കഴിഞ്ഞ ദിവസം. ഇന്ത്യ-ചൈന ഉന്നതതല ചര്‍ച്ചയില്‍ പരാമര്‍ശിച്ചിരുന്നു.

”ചൈനീസ് സര്‍ക്കാരിന്റെ പ്രതിനിധികളോട് പ്രധാനമന്ത്രി മോദിയും ഇന്ത്യന്‍ സര്‍ക്കാരും തമിഴ്‌നാട്ടിലെ ജനങ്ങളും സൗഹാര്‍ദപരമായ സമീപനമാണ് പുലര്‍ത്തുന്നതെന്ന് മനസ്സിലായി. നിങ്ങളുടെ ആതിഥ്യമര്യാദ ഞങ്ങളെ വല്ലാതെ കീഴ്‌പ്പെടുത്തി. ഇക്കാര്യത്തില്‍ എനിക്കും എന്റെ സഹപ്രവര്‍ത്തകര്‍ക്കും വലിയ സന്തോഷമുണ്ട്. ഒരിക്കലും മറക്കാനാവാത്ത അനുഭവമാണിത്”- ഷി പറഞ്ഞു. അദ്ദേഹത്തിന്റെ ഓരോവാക്കും ചിരിയോടെ കേട്ടും ഇടയ്ക്കിടെ തലയാട്ടിയും പ്രധാനമന്ത്രി മോദിയും ഒപ്പമുണ്ടായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.