1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 31, 2020

സ്വന്തം ലേഖകൻ: ഹരിയാനയിലെ അംബാലയിൽ അഞ്ച് റഫാൽ പോർവിമാനങ്ങളുടെ ആദ്യ ബാച്ച് വിന്യസിച്ചതിനു തൊട്ടുപിന്നാലെ ചൈനയും പാക്കിസ്ഥാനും പ്രതികരണവുമായി രംഗത്തെത്തി. ഇന്ത്യയുടെ നീക്കത്തില്‍ ആശങ്കയുണ്ടെന്നാണ് പാക്കിസ്ഥാൻ അറിയിച്ചത്. ഫ്രാൻസിൽ നിന്നെത്തിയ റഫാൽ ഏഷ്യയിലെ സമാധാനം ഇല്ലാതാക്കുമെന്നും ഇക്കാര്യത്തിൽ ലോകരാജ്യങ്ങളുടെ സഹായം വേണമെന്നും പാക്കിസ്ഥാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ആണവായുധ നിർമാണത്തിൽ നിന്ന് ഇന്ത്യയെ പിന്തിരിപ്പിക്കണമെന്ന് പാക്കിസ്ഥാൻ രാജ്യാന്തര സമൂഹത്തോട് ആവശ്യപ്പെട്ടു. ഇന്ത്യ കൂടുതൽ ആയുധങ്ങൾ വാങ്ങികൂട്ടുന്നതായി പാക്ക് വിദേശകാര്യ മന്ത്രാലയ വക്താവ് ഐഷ ഫാറൂഖി ആരോപിച്ചു. ഇത് ദക്ഷിണേഷ്യയിലെ ആയുധ മൽസരത്തിനും കാരണമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സുരക്ഷാ ആവശ്യങ്ങൾക്കപ്പുറത്ത് ഇന്ത്യ ആയുധങ്ങൾ ശേഖരിക്കുന്നത് തുടരുകയാണെന്നും ഫാറൂഖി മാധ്യമപ്രവർത്തകരോട് പറഞ്ഞു. 1997 ൽ റഷ്യയിൽ നിന്ന് സുഖോയ് സു -30 ജെറ്റുകൾ ഇറക്കുമതി ചെയ്തതിന് ശേഷം 23 വർഷത്തിനു ശേഷമാണ് ഇന്ത്യ പുറത്തുനിന്നു യുദ്ധവിമാനങ്ങൾ വാങ്ങുന്നത്.

അതേസമയം, റഫാൽ പോർവിമാനങ്ങൾ ഇന്ത്യയിൽ എത്തിയപ്പോൾ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് നടത്തിയ പരാമർശങ്ങളും ചൈന ശ്രദ്ധിച്ചു. ഇന്ത്യയുടെ പ്രാദേശിക സമഗ്രതയെ ഭീഷണിപ്പെടുത്താൻ ലക്ഷ്യമിടുന്ന സേനകൾ ഇപ്പോൾ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് പ്രതിരോധ മന്ത്രി സിങ് പറഞ്ഞിരുന്നു.

ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് വാങ് വെൻബിൻ പറഞ്ഞത്, “ഇന്ത്യയിലെ പ്രസക്തമായ വ്യക്തികളുടെ പരാമർശങ്ങൾ പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കും ഗുണം ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” എന്നാണ്.

അതിനിടെ ഗാല്‍വന്‍ താഴ് വരയിലുണ്ടായ ഇന്ത്യ-ചൈന ഏറ്റമുട്ടലിന്റെ പശ്ചാത്തലത്തില്‍ വാണിജ്യ ബന്ധത്തില്‍ ഇന്ത്യ മാറ്റം വരുത്തുന്നതില്‍ മുന്നറിയിപ്പുമായി ചൈന. ഇന്ത്യയുമായുളള ചൈനയുടെ സമ്പദ്ഘടനയുടെ ബന്ധത്തെ നിര്‍ബന്ധപൂര്‍വം വിച്ഛേദിക്കുന്നത് ഇരുരാജ്യങ്ങളെയും വ്രണപ്പെടുത്തുമെന്നാണ് മുന്നറിയിപ്പ്.

ചൈന ഇന്ത്യയ്ക്ക് ഒരു തന്ത്രപരമായ ഭീഷണിയല്ലെന്നും പരസ്പര സഹകരണത്തോടെയല്ലാതെ നമുക്ക് മുന്നോട്ടുപോകാനാകില്ലെന്നും ഇന്ത്യയിലെ ചൈനിസ് അംബാസഡര്‍ സണ്‍ വെയ്‌ദോങ് പറഞ്ഞു. ചെനീസ് ആപ്പുകള്‍ നിരോധിക്കാനുളള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ചൈനീസ് അംബാസഡറുടെ പ്രതികരണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.