1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 10, 2020

സ്വന്തം ലേഖകൻ: തങ്ങളെ രക്ഷിക്കണമെന്ന അഭ്യര്‍ത്ഥനയുമായി ജപ്പാനില്‍ പിടിച്ചിട്ട ആഡംബര കപ്പലിലെ ഇന്ത്യക്കാര്‍. ഇന്ത്യക്കാരായ ജീവനക്കാരാണ് അഭ്യര്‍ത്ഥനയുമായി എത്തിയത്. യാത്രക്കാരില്‍ ചിലര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ്‌ ഫെബ്രുവരി അഞ്ച് മുതല്‍ കപ്പല്‍ ജപ്പാനിലെ യൊക്കോഹാമ തീരത്ത് കപ്പല്‍ പിടിച്ചിട്ടത്‌.

തിങ്കളാഴ്ച നടത്തിയ പരിശോധനയില്‍ കപ്പലിലെ 66 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കപ്പലിലെ ജീവനക്കാരില്‍ 160 പേരും ഇന്ത്യക്കാരാണ്. കപ്പലിലെ 3700 ലധികം വരുന്ന യാത്രക്കാര്‍ കഴിഞ്ഞ രണ്ടാഴ്ചയായി നിരീക്ഷണത്തില്‍ തുടരുകയാണ്. കപ്പലില്‍ പാചകക്കാരനായി ജോലിചെയ്യുന്ന ബംഗാള്‍ സ്വദേശി ബിനി കുമാര്‍ സര്‍ക്കാര്‍ തങ്ങളെ സഹായിക്കണമെന്നും ഭീതിയിലാണെന്നുമുള്ള അഭ്യര്‍ത്ഥനയുമായി സോഷ്യല്‍ മീഡിയ വഴി രംഗത്തെത്തിയിരുന്നു.

കപ്പലില്‍ വെച്ച് ചിത്രീകരിച്ച വീഡിയോയില്‍, കപ്പലിലുള്ള ഇന്ത്യക്കാരെ രക്ഷപ്പെടുത്തണമെന്ന് ബിനികുമാര്‍ അഭ്യര്‍ത്ഥിച്ചു. തങ്ങളെ പരിശോധിച്ചിട്ടില്ലെന്നും ബിനികുമാര്‍ വ്യക്തമാക്കി. ഹിന്ദിയിലായിരുന്നു ബിനി കുമാറിന്റെ അഭ്യര്‍ത്ഥന. ബിനി കുമാറിനോടൊപ്പം വീഡിയോയില്‍ ഇന്ത്യക്കാരായ അഞ്ച് സഹപ്രവര്‍ത്തകരെയും കാണാം. മാക്‌സ് ധരിച്ചാണ് എല്ലാവരും വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വീഡിയോ എന്‍.ഡി.ടിവി പുറത്തുവിട്ടു.

കഴിയുന്നതും വേഗം ഞങ്ങളെ രക്ഷിക്കൂ. ഞങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പിന്നെ എന്താണ് പ്രയോജനം. എനിക്ക് ഇന്ത്യന്‍ സര്‍ക്കാരിനോട് പറയാനുള്ളത് ഇതാണ്. മോദി-ജി, ദയവായി ഞങ്ങളെ കപ്പലില്‍ നിന്ന് രക്ഷപ്പെടുത്തി സുരക്ഷിതമായി നാട്ടിലേക്ക് എത്തിക്കുക”അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം ഇതേ കപ്പലില്‍ യാത്രക്കാരനായിരുന്ന ഹോങ്കോങ് സ്വദേശിയായ എണ്‍പതുകാരന് വൈറസ് സ്ഥിരീകരിച്ചതോടെയാണ് ഡയമണ്ട് പ്രിന്‍സസും കൊറോണ ഭീതിയിലായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.