1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 10, 2020

സ്വന്തം ലേഖകൻ: രേഖകൾ ഇല്ലാത്ത ഇന്ത്യക്കാർക്കായി കുവൈത്തിലെ ഇന്ത്യൻ എംബസി ‘രജിസ്​ട്രേഷൻ ഡ്രൈവ്​’ സംഘടിപ്പിക്കുന്നു. പാസ്​പോർ​േട്ടാ എമർജൻസി സർട്ടിഫിക്കറ്റോ (ഒൗട്ട്​പാസ്​) ഇല്ലാത്തവരാണ്​ രജിസ്​ട്രേഷൻ നടത്തേണ്ടത്​. https://forms.gle/pMf6kBxix4DYhzxz7 എന്ന ഗൂഗിൾ ഫോം വഴി ഒാൺ​ലൈനായി അപേക്ഷിക്കാം. എംബസി കോൺസുലർ ഹാളിലും ശർഖ്​, അബ്ബാസിയ, ഫഹാഹീൽ എന്നിവിടങ്ങളിലെ പാസ്​പോർട്ട്​ സേവന സെൻററുകളിലും സ്ഥാപിച്ച പെട്ടിയിൽ ഫോം പൂരിപ്പിച്ച്​ നിക്ഷേപിച്ചും രജിസ്​ട്രേഷൻ നടത്താവുന്നതാണ്​.

അപേക്ഷക​െൻറ യഥാർത്ഥ പാസ്സ്പോർട്ട്‌ നമ്പറോ കൈയിലുള്ള എമർജ്ജൻസി സർട്ടിഫിക്കറ്റ്‌ നമ്പറോ ആയിരിക്കും രജിസ്ട്രേഷൻ നമ്പറായി പരിഗണിക്കുക. തുടർന്നുള്ള ആശയവിനിമയത്തിനും ഈ നമ്പർ ആണ്​ ഉപയോഗിക്കേണ്ടത്‌. രജിസ്ട്രേഷൻ സൗജന്യമാണ്​. എന്നാൽ, യാത്രാരേഖകൾക്കുള്ള ഫീസ്‌ ഇവ തയാറാവുന്ന ഘട്ടത്തിൽ എംബസി കൗണ്ടറിൽ നേരിട്ട്‌ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്​ community.kuwait@mea.gov.in എന്ന മെയിൽ വിലാസത്തിൽ ബന്ധപ്പെടാമെന്ന്​ എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു.

കുവൈത്ത്​ കഴിഞ്ഞ ഏപ്രിലിൽ പ്രഖ്യാപിച്ച പൊതുമാപ്പിൽ പോവാൻ കഴിയാത്ത നിരവധി പേരാണ്​ കുടുങ്ങിക്കിടക്കുന്നത്​. നേരത്തെ എംബസി ഒൗട്ട്​പാസ്​ നൽകിയ 5000ത്തോളം പേരും ഇതിൽ ഉൾപ്പെടും. കുവൈത്തിൽ അനധികൃതമായി താമസിക്കുന്നവരെ കോവിഡ്​ പ്രതിസന്ധി തീർന്നാൽ വ്യാപക പരിശോധന നടത്തി തിരിച്ചുവരാൻ കഴിയാത്ത വിധം നാടുകടത്താൻ അധികൃതർ പദ്ധതി തയാറാക്കുന്നുണ്ട്​. കുവൈത്ത്​ അധികൃതരുമായി ബന്ധപ്പെട്ട്​ ഇത്തരക്കാർക്കായി മറ്റൊരു പൊതുമാപ്പ്​ കൂടി അനുവദിപ്പിക്കാൻ എംബസി ശ്രമിക്കുന്നതായാണ്​ വിവരം. ഇതി​െൻറ ഭാഗമായാണ്​ രജിസ്​ട്രേഷൻ ഡ്രൈവ്​ നടത്തുന്നത്​.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.