1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 3, 2020

സ്വന്തം ലേഖകൻ: കഴിഞ്ഞ ദിവസം പാകിസ്​താനിലെ പ്രമു​ഖ ചാനലായ ഡോണിനു മുന്നിലിരുന്നവർ അക്ഷരാർഥത്തിൽ ഞെട്ടിത്തരിച്ചു. ഒരു വേള തങ്ങൾ ഇരിക്കുന്നത്​ പാകിസ്​താനിൽ തന്നെ ആണോ എന്നു പോലും കരുതിക്കാണും.

സംഭവം മറ്റൊന്നുമല്ല, മുന്നിലെ ടെലിവിഷൻ സ്​ക്രീനിൽ പരസ്യ ചിത്രം കണ്ടുകൊണ്ടിരിക്കെ ‘സ്വാതന്ത്ര്യ ദിനാശംസകൾ’ എന്ന വാചകത്തോടെ ഇന്ത്യൻ പതാക പ്രത്യക്ഷപ്പെട്ടു. ഞായറാഴ്​ച വൈകുന്നേരം 3.36ഓടെയായിരുന്നു സംഭവം. അൽപ നേരം ഇന്ത്യൻ പതാകയുടെ ദൃശ്യം പാക്​ ചാനലിൽ മായാതെ നിന്നു.

ചാനൽ ഹാക്ക്​ ചെയ്യ​പ്പെട്ടതാണെന്ന്​ മാധ്യമങ്ങൾ റിപ്പോർട്​ ചെയ്​തു. സംഭവത്തിൽ അന്വേഷണത്തിന്​ ഉത്തരവിട്ടതായി ഡോൺ ന്യൂസ്​ ട്വീറ്റ്​ ചെയ്​തു. സാധാരണ നിലയിലുള്ള സംപ്രേക്ഷണത്തിനിടെയാണ്​ പരസ്യ ചിത്രത്തിന്​ മുകളിലായി ഇന്ത്യൻ പതാക പ്രത്യക്ഷപ്പെട്ടതെന്നും അത്​ കുറച്ചു സമയം സ്​ക്രീനിൽ തുടർന്നതായും ഡോൺ പ്രസ്​താവനയിൽ പറഞ്ഞു.

അന്വേഷണം നടത്തി വിവരങ്ങൾ അറിയുന്ന മുറക്ക്​ അക്കാര്യം പ്രേക്ഷകരെ അറിയിക്കുമെന്നും ഡോൺ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.