1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 25, 2020

സ്വന്തം ലേഖകൻ: കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് ചൊവ്വാഴ്ച വൈകിട്ട് ബഹ്റൈനിലെത്തി. ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്നലെ വൈകിട്ട് ബഹ്റൈന്‍ സമയം നാലരക്ക് ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. ഷെയ്ഖ് അബ്ദുല്ല ബിന്‍ അഹമ്മദ് അല്‍ ഖലീഫ അദ്ദേഹത്തെ സ്വീകരിച്ചു.

ബുധനാഴ്ച രാവിലെ 9 മുതല്‍ 11 മണി വരെ ഇന്ത്യന്‍ സമൂഹവുമായി മന്ത്രി വെര്‍ച്യുല്‍ മീറ്റിംഗ് നടത്തുമെന്ന് ബഹ്റൈനിലെ ഇന്ത്യന്‍ അംബാസിഡര്‍ പിയുഷ് ശ്രീവാസ്തവ പറഞ്ഞു. അതിനു ശേഷം ബഹ്റൈന്‍ ഭരണ നേതൃത്വവുമായി മന്ത്രി കൂടിക്കാഴ്ച നടത്തും.

പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ വിയോഗത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുശോചനം മന്ത്രി ബഹ്റൈന്‍ ഭരണനേതൃത്വത്തെ അറിയിക്കും. ബുധനാഴ്ച വൈകിട്ട് മന്ത്രി ജയശങ്കര്‍ യു.എ.ഇയിലേക്ക് പോകും. വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള മന്ത്രിയുടെ ആദ്യ ബഹ്റൈന്‍ സന്ദര്‍ശനമാണിത് .

രണ്ട്​ ദിവസത്തെ സന്ദർശനത്തിനായി​ ചൊവ്വാഴ്​ച വൈകിട്ടാണ്​ മന്ത്രി ബഹ്​റൈനിൽ എത്തിയത്​. അന്താരാഷ്​ട്ര കാര്യങ്ങൾക്കായുള്ള വിദേശകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. ശൈഖ്​ അബ്​ദുല്ല ബിൻ അഹ്​മദ്​ ആൽ ഖലീഫ മന്ത്രിയെയും സംഘത്തെയും സ്വീകരിച്ചു. പിന്നീട്​ അദ്ദേഹം, ബഹ്​റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്​ദുല്ലത്തീഫ്​ ബിൻ റാഷിദ്​ അൽ സയാനിയുമായി കൂടിക്കാഴ്​ച നടത്തി. മുൻ പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ വിയോഗത്തിലുള്ള അനുശോചനം അദ്ദേഹം അറിയിച്ചു.

ബഹ്​റൈന്​ പുറമേ, യു.എ.ഇ, സീഷെൽസ്​ എന്നിവയും അദ്ദേഹം സന്ദർശിക്കുന്നുണ്ട്​. വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള അദ്ദേഹത്തി​െൻറ ആദ്യ ബഹ്​റൈൻ സന്ദർശനമാണ്​ ഇത്​. ബുധനാഴ്​ച അദ്ദേഹം യു.എ.ഇയിലേക്ക്​ പോകും. 27,28 തീയതികളിലാണ്​ സീഷെൽസ്​ സന്ദർശനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.