1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 11, 2020

സ്വന്തം ലേഖകൻ: അമേരിക്കയിലെ പ്രശസ്തമായ ടൈംസ് ചത്വരത്തില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തില്‍ ത്രിവര്‍ണ പതാക ഉയരും. ഇന്ത്യക്കാരുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷനാണ് ടൈംസ് ചത്വരത്തില്‍ പതാക ഉയര്‍ത്തി സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ ഒരുങ്ങുന്നത്.

ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, കണക്ടികട്ട് എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷനുകള്‍ (എഫ്ഐഎ)സംയുക്തമായാണ് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്.

ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഇതാദ്യമായി ടൈംസ് ചത്വരത്തില്‍ ഓഗസ്റ്റ് 15 ന് പതാക ഉയര്‍ത്തുമെന്നും ഇതൊരു പുതിയ ചരിത്രമാകുമെന്നും എഫ്ഐഎ പുറത്തിറത്തിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറലായ രണ്‍ധീര്‍ ജയ്സ്വാള്‍ ആഘോഷ ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. ആഘോഷ പരിപാടിയുടെ ഭാഗമായി എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങ്ങ് ഓറഞ്ച്, വെള്ള, പച്ച എന്നീ വര്‍ണ ദീപങ്ങള്‍ കൊണ്ടലങ്കരിക്കും.
ഇന്ത്യന്‍-അമേരിക്കന്‍ സമൂഹത്തിന്റെ ദേശസ്നേഹത്തിന്റെ തെളിവാണ് പതാകയുയര്‍ത്തലെന്ന് എഫ്ഐഎ പറഞ്ഞു. എഫ്ഐഎ പ്രവര്‍ത്തനത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന വര്‍ഷം കൂടിയാണിത്.

എഫ്ഐഎ എല്ലാ കൊല്ലവും ഓഗസ്റ്റില്‍ പരേഡ് സംഘടിപ്പിക്കാറുണ്ട്. മാന്‍ഹട്ടനില്‍ നടക്കുന്ന പരേഡില്‍ രാഷ്ട്രീയ നേതാക്കള്‍, മറ്റു പ്രമുഖര്‍ എന്നിവര്‍ പങ്കെടുക്കുന്നത് പതിവാണ്. എന്നാല്‍ കൊവിഡ് വ്യാപന പശ്ചാത്തലം നിലനില്‍ക്കുന്നതിനാല്‍ ഇക്കൊല്ലം പരേഡ് ഉപേക്ഷിച്ചിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.