1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 30, 2020

സ്വന്തം ലേഖകൻ: യുഎഇ തദ്ദേശീയമായി വികസിപ്പിച്ച ലോകത്ത് എവിടെയും ഉപയോഗിക്കാവുന്ന സമ്പർക്കരഹിത ഇൻസ്റ്റന്റ് ക്രെഡിറ്റ് ആപ് ‘എംപേ’ പുറത്തിറക്കി. ദി എമിറേറ്റ്സ് പേയ്മെന്റ് സർവീസസ് ആണ് എംപേ വികസിപ്പിച്ചത്. സർക്കാർ സേവനങ്ങൾക്ക് പുറമേ സ്കൂൾ ഫീസ് അടയ്ക്കാൻ ഉൾപ്പെടെ വിവിധ കാര്യങ്ങൾക്ക് ഉപയോഗിക്കാം. ഇത്തരത്തിൽ ആദ്യത്തെ ആപ് എന്നതിനു പുറമേ മേഖലയിലെ ആദ്യ ദേശീയ പേയ്മെന്റ് ആപ്പാണിതെന്നും കമ്പനി അധികൃതർ പറഞ്ഞു.

എംപേ വികസിപ്പിക്കാനായതിൽ സന്തോഷമുണ്ടെന്നും സമ്പദ് വ്യവസ്ഥ കറൻസി രഹിതമാക്കാനുള്ള യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ആശയങ്ങളുടെ ചുവടുപിടിച്ചാണ് ഇതെന്നും എംപേ ചെയർമാനും എംഡിയും ദുബായ് ഇക്കണോമി ഡപ്യൂട്ടി ഡയറക്ടർ ജനറലുമായ അലി ഇബ്രാഹിം വ്യക്തമാക്കി. ദേശീയ ദിനാഘോഷ വേളയിൽ ഇത് പുറത്തിറക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. സമയലാഭം, കാര്യക്ഷമത, ചെലവ് കുറയ്ക്കൽ എന്നിവയിലൂടെ സ്മാർട് ലിവിങ് എന്ന ആശയത്തിന്റെ ഏറ്റവും നല്ല സേവന മാതൃകയാണ് ആപ് എന്നും അദ്ദേഹം പറഞ്ഞു.

ഡിജിറ്റൽ പണം നൽകൽ സംവിധാനത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് എംപേ വഴിതുറക്കുമെന്ന് കമ്പനി സിഇഒ മുന അൽ ഖസബ് വ്യക്തമാക്കി. വിവിധ സേവനങ്ങൾ യോജിപ്പിച്ച് നൽകുന്നതിലൂടെ എന്തിനും ഏതിനും ആശ്രയിക്കാവുന്ന ഡിജിറ്റൽ പേയ്മെന്റ് ആപ് ആയി എംപേ മാറുമെന്നും ഉപയോഗിക്കാൻ സൗകര്യപ്രദമായ രീതിയിൽ വികസിപ്പിച്ചിരിക്കുന്നതിനാൽ യുഎഇ ജീവിതശൈലിയുടെ ഭാഗമാകും ഇതെന്നും ഡപ്യൂട്ടി സിഇഒയും ചീഫ് പ്രോഡക്ട് ഓഫിസറുമായ ജിജി ജോർജ് കോശി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.