1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 23, 2020

സ്വന്തം ലേഖകൻ: അന്താരാഷ്ട്ര വിമാന സര്‍വീസ് ഓഗസ്റ്റിന് മുന്‍പ് തുടങ്ങാന്‍ ശ്രമിക്കുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി ഹര്‍ദീപ് സിങ് പുരി. വന്ദേഭാരത് മിഷനിലൂടെ 25 ദിവസത്തിനുള്ളില്‍ 50000 പേരെ രാജ്യത്ത് എത്തിക്കാനായെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യസേതു ആപ്പില്‍ ഗ്രീന്‍ സിഗ്നല്‍ കാണിക്കുന്നവരെ എന്തിനാണ് ക്വാറന്റീന്‍ ചെയ്യുന്നതെന്ന് തനിക്ക് മനസിലായിട്ടില്ലെന്നും എല്ലാവരും ആരോഗ്യസേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്നാണ് തന്റെ അഭ്യര്‍ത്ഥനയെന്നും ഹര്‍ദീപ് സിങ് പുരി പറഞ്ഞു. വളരെ മികച്ച ഒരു കോണ്‍ടാക്ട് ട്രേസിങ് ആപ്ലിക്കേഷനാണ് അതെന്നും മന്ത്രി പറഞ്ഞു.

അതേസമയം രാജ്യത്ത് ആഭ്യന്തരവിമാന സര്‍വീസ് തുടങ്ങാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. സംസ്ഥാനങ്ങളുടെ നിര്‍ദ്ദേശം പരിഗണിക്കണമെന്ന പ്രതിപക്ഷ ആവശ്യം കേന്ദ്രം തള്ളിയിട്ടുണ്ട്.

കൊവിഡ് ഏറ്റവുമധികം പടരുന്ന മഹാരാഷ്ട്ര, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളാണ് വിമാന സര്‍വീസ് ഇപ്പോള്‍ അനുവദിക്കരുതെന്നും സര്‍വീസ് അനുവദിക്കുന്നതോടെ വ്യാപനം കൂടാന്‍ സാധ്യതയുണ്ട് എന്നുമുള്ള ആശങ്ക പങ്കുവെച്ചത്.

മുംബൈയിലേക്ക് പ്രഖ്യാപിച്ച വിമാനസര്‍വീസ് ഒഴിവാക്കണമെന്ന് മഹാരാഷ്ട്ര ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതും അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായില്ല.

അതേസമയം, വിമാനയാത്രക്കാര്‍ക്ക് ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമാക്കാനാവില്ലെന്നാണ് വ്യോമയാന മന്ത്രിയുടെ നിലപാട്. മുതിര്‍ന്ന പൗരന്‍മാരെ വിലക്കാനാവില്ലെന്നും ആരോഗ്യമുള്ളവര്‍ക്ക് യാത്രസൗകര്യം ഒരുക്കുമെന്നും ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.

നേരത്തെ, രാജ്യത്തെ ആഭ്യന്തര വിമാനയാത്രക്കാര്‍ക്ക് ക്വാറന്റീന്‍ ആവശ്യമില്ലെന്ന് വ്യോമയാനമന്ത്രി പറഞ്ഞിരുന്നു. വിമാനയാത്രക്ക് ശേഷം ക്വാറന്റീന്‍ അപ്രായോഗികമാണ്. രോഗമില്ലെന്ന് ഉറപ്പ് വരുത്തിയവരെയാണ് വിമാനയാത്രക്ക് അനുവദിക്കുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ആദ്യഘട്ടത്തില്‍ മൂന്നിലൊന്ന് സര്‍വീസുകള്‍ തുടങ്ങാനാണ് കേന്ദ്രത്തിന്റെ തീരുമാനം. ബോര്‍ഡിംഗ് പാസടക്കം ഓണ്‍ലൈന്‍ വഴിയാക്കിയിട്ടുണ്ട്. കൗണ്ടര്‍ ചെക്കിന്‍ ഉണ്ടാകുകയില്ല. പകരം വെബ് ചെക്കിംഗിലൂടെ ആളുകളെ കടത്തിവിടും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.