1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 10, 2020

സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് വിമാനസർവീസ് പുനരാരംഭിക്കുന്നു. ഈ മാസം 12 മുതൽ 26 വരെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. അവധിക്ക് നാട്ടിൽ ചെന്ന് കൊവിഡ് 19 ലോക്ഡൗൺ കാരണം കുടുങ്ങിയ ആയിരക്കണക്കിന് പ്രവാസികൾക്ക് ഇത് ആശ്വാസം പകരും. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായുള്ള വിമാനങ്ങളാണ് സർവീസ് നടത്തുക.

ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ്പ് വെബ്സൈറ്റിൽ പേര് റജിസ്റ്റർ ചെയ്ത, യുഎഇ റസിഡൻസ് വീസയുള്ളവർക്ക് മാത്രമാണ് യാത്രനുമതി. വിമാനം പുറപ്പെടുന്നതിന് 96 മണിക്കൂറിനുള്ളിൽ ലഭിച്ച കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വിമാനത്താവളങ്ങളിൽ ഹാജരാക്കണം. ആരോഗ്യവിവരം വ്യക്തമാക്കുന്ന ഫോം പൂരിപ്പിച്ച് വിമാനത്താവളത്തിൽ കൈമാറിയിരിക്കണമെന്നും അധികൃതർ നിർദേശിക്കുന്നു.

യുഎഇയിൽ മടങ്ങിയെത്താൻ വിദേശകാര്യ മന്ത്രാലയത്തിൽ റജിസ്റ്റർ ചെയ്ത് അനുമതി നേടണം എന്നാണ് പ്രധാന നിബന്ധന.

അപേക്ഷിക്കേണ്ടത് ഇങ്ങനെ:

ഫെഡറൽ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് അതോറിറ്റിയുടെ (ഐസിഎ) വെബ്സൈറ്റിലൂടെയാണ് (https://www.ica.gov.ae) അപേക്ഷിക്കേണ്ടത്. ദുബായിലുള്ളവർ ജനറൽ റസിഡൻസി ഓഫ് ഫോറിൻ അഫയേഴ്സ് (ജിഡിആർഎഫ്എ) https://www.gdrfad.gov.ae വെബ്സൈറ്റിലും അപേക്ഷിക്കാം. അനുമതി ലഭിച്ച ശേഷം മാത്രമേ ടിക്കറ്റ് എടുക്കാവൂ.

മടക്കയാത്രയ്ക്കു 96 മണിക്കൂർ മുൻപ് പിസിആർ ടെസ്റ്റ് ചെയ്ത് നെഗറ്റീവ് സർട്ടിഫിക്കറ്റ് കാണിക്കണം.

തിരിച്ചുവരുമ്പോൾ യാത്രാ, ആരോഗ്യവിവരങ്ങൾ പൂരിപ്പിച്ചു നൽകണം. സ്വന്തം ചെലവിൽ 14 ദിവസം ക്വാറന്റീനിൽ കഴിയാമെന്ന സമ്മതപത്രവും നൽകണം.

ദുബായിലേക്കു വരുന്നവർ ദുബായ് സ്മാർട്ട് ആപ്പും ഇതര എമിറേറ്റിലേക്ക് എത്തുന്നവർ അൽഹൊസൻ ആപ്പും ഡൗൺലോഡ് ചെയ്ത് ആക്റ്റീവാക്കണം.

ജൂലൈയിൽ കേരളത്തിൽ നിന്നുള്ള യുഎഇ വിമാനങ്ങളുടെ ഷെഡ്യൂൾ താഴെ,

ജൂലൈ 12: കണ്ണൂർ–ദുബായ്, തിരുവനന്തപുരം–ദുബായ്, കോഴിക്കോട്–ഷാർജ

ജൂലൈ 13: തിരുവനന്തപുരം–അബുദാബി, കണ്ണൂർ–ദുബായ്, കൊച്ചി–ദുബായ്

ജൂലൈ 14: തിരുവനന്തപുരം–ദുബായ്, കൊച്ചി–അബുദാബി, കൊച്ചി–ദുബായ്, കോഴിക്കോട്–ഷാർജ

ജൂലൈ 15: കോഴിക്കോട്–ദുബായ്, കോഴിക്കോട്–ഷാർജ, കൊച്ചി–ദുബായ്, കൊച്ചി–ഷാർജ, കണ്ണൂർ–ഷാർജ

ജൂലൈ 16: കണ്ണൂർ–ദുബായ്, കോഴിക്കോട്–ഷാർജ, കൊച്ചി–ഷാർജ, തിരുവനന്തപുരം–ഷാർജ

ജൂലൈ 17: കോഴിക്കോട്–അബുദാബി, കോഴിക്കോട്–ദുബായ്, കൊച്ചി–ദുബായ്,

ജൂലൈ 18: കോഴിക്കോട്–ഷാർജ, കൊച്ചി–അബുദാബി, കൊച്ചി–ദുബായ്, തിരുവനന്തപുരം–അബുദാബി

ജൂലൈ 19: കൊച്ചി–അബുദാബി, തിരുവനന്തപുരം–ദുബായ്, കണ്ണൂർ–ഷാർജ, കൊച്ചി–ദുബായ്

ജൂലൈ 20: കോഴിക്കോട്–അബുദാബി, കൊച്ചി–അബുദാബി, കണ്ണൂർ–ദുബായ്

ജൂലൈ 21: കൊച്ചി–ദുബായ്, കോഴിക്കോട്–ഷാർജ

ജൂലൈ 22: കൊച്ചി–അബുദാബി, കോഴിക്കോട്–ദുബായ്, തിരുവനന്തപുരം–ദുബായ്.

ജൂലൈ 23: കോഴിക്കോട്–ഷാർജ, കൊച്ചി–ദുബായ്, കൊച്ചി–അബുദാബി

ജൂലൈ 24: തിരുവനന്തപുരം–അബുദാബി, കോഴിക്കോട്–ദുബായ്, കൊച്ചി–ദുബായ്

ജൂലൈ 25: കോഴിക്കോട്–ഷാർജ, കൊച്ചി–അബുദാബി, തിരുവനന്തപുരം–ദുബായ്, കൊച്ചി–ദുബായ്

ജൂലൈ 26: കൊച്ചി–അബുദാബി, കണ്ണൂർ–ദുബായ്, കൊച്ചി–ദുബായ്, കോഴിക്കോട്–അബുദാബി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.