1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 19, 2020

സ്വന്തം ലേഖകൻ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) പതിമൂന്നാം പതിപ്പിന് ഇന്ന് യുഎഇയിൽ തുടക്കമാകുകയാണ്. കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സും തമ്മിലുള്ള പോരാട്ടത്തോടെയാണ് ഇത്തവണ ഐപിഎൽ പോരാട്ടങ്ങൾക്ക് തിരശീല ഉയരുന്നത്.

കഴിഞ്ഞ സീസണിന്റെ ഫൈനലിൽ രണ്ടു റൺസ് അകലെ നഷ്ടമായ കിരീടം വീണ്ടെടുക്കാൻ ഇത്തവണ ഒരു വിജയത്തുടക്കമാണ് ചെന്നൈയുടെ ലക്ഷ്യം. കിരീടം നിലനിർത്താനുള്ള പോരാട്ടത്തിന് മുംബൈയും തുടക്കമിടുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13–ാം പതിപ്പ് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ യുഎഇയിലേക്ക് മാറിയത്.

ഐപിഎൽ ആവേശത്തിൽ അണിനിരക്കുന്നത് എട്ട് ടീമുകൾ

ചെന്നെെ സൂപ്പർ കിങ്‌സ്
മുംബെെ ഇന്ത്യൻസ്
ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ്
പഞ്ചാബ് സൂപ്പർ കിങ്‌സ്
സൺറെെസേഴ്‌സ് ഹെെദരബാദ്
കൊൽക്കത്ത നെെറ്റ് റെെഡേഴ്‌സ്
ഡൽഹി ക്യാപിറ്റൽസ്
രാജസ്ഥാൻ റോയൽസ്

മത്സരങ്ങളുടെ സമയക്രമം
നവംബർ മൂന്ന് വരെ നടക്കുന്ന പ്രാഥമിക മത്സരങ്ങളുടെ ക്രമം ഐപിഎൽ ഗവേണിങ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിൽ 10 ദിവസങ്ങളിൽ രണ്ട് വീതം മത്സരങ്ങൾ അരങ്ങേറും. ഇന്ത്യൻ സമയം വൈകീട്ട് 3.30നും 7.30നുമായിരിക്കും ഈ ദിവസങ്ങളിൽ മത്സരങ്ങൾ. ഒക്ടോബർ മൂന്നിനാണ് 3.30ന് ആരംഭിക്കുന്ന ആദ്യ മത്സരം.

ഒക്ടോബർ മൂന്നിന് അബുദാബിയിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ബെംഗളൂരു രാജസ്ഥാനെയും ഷാർജയിൽ നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ ഡൽഹി കൊൽക്കത്തയെയും നേരിടും. വൈകിട്ട് 7.30 ആണ് മത്സരങ്ങളുടെ സ്ഥിരം സമയം. രണ്ടു മത്സരങ്ങളുള്ള ദിവസങ്ങളിൽ മാത്രം 3.30ന് ആദ്യ മത്സരവും 7.30ന് രണ്ടാം മത്സരവും നടക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.