1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 14, 2019

സ്വന്തം ലേഖകൻ: ഇറാനിലെ ഒ.ടി.പി പ്ലാറ്റ് ഫോമുകള്‍ക്ക് പൂട്ടിടാൻ ഒരുങ്ങി സര്‍ക്കാര്‍. ഇത്തരം ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ് ഫോമുകളില്‍ അമേരിക്കന്‍ വെബ്‌സീരീസുകള്‍ക്ക് വന്‍ ജനപ്രീതി ലഭിച്ചു വരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം.

മിഡില്‍ ഈസ്റ്റ് ഐയുടെ റിപ്പോര്‍ട്ട് പ്രകാരം ഇറാനിലെ ദേശീയ മാധ്യമ സമിതി ഐ.ആര്‍.ഐ.ബി [ഇസ്‌ലാമിക് റിപബ്ലിക് ഓഫ് ഇറാന്‍ ബ്രോഡ്കാസ്റ്റിംഗ്] ഇറാനിലെ ഏറ്റവും പ്രചാരത്തിലുള്ള വീഡിയോ പ്ലാറ്റ് ഫോമുകള്‍ക്ക് മേല്‍ സെന്‍സറിംഗ് നടത്താനൊരുങ്ങുന്നു എന്നാണ് വ്യക്തമാവുന്നത്.

ഇറാനില്‍ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള നവമാ’, ഫിലിമൊ എന്നീ ഒ.ടി.ടി പ്ലാറ്റ് ഫോമുകള്‍ക്കു മേലാണ് സര്‍ക്കാര്‍ കണ്ണുവെച്ചിരിക്കുന്നത്. ഈ രണ്ടു കമ്പനികള്‍ അമേരിക്കന്‍ കമ്പനിയായ നെറ്റിഫ്‌ളിക്‌സുമായി താരതമ്യം ചെയ്യപ്പെടാറുണ്ട്. മാധ്യമ നിയന്തരണ സമിതിയായ ഐ.ആര്‍.ഐ.ബി യാണ് ഇറാനിലെ ടെലിവിഷന്‍ റേഡിയോ മാധ്യമങ്ങളെ നിയന്ത്രിക്കുന്നത്.

ഇറാനിയന്‍ ഭാഷയില്‍ ഡബ് ചെയ്‌തോ, സബ് ടൈറ്റിലോടെയോ വരുന്ന അമേരിക്കന്‍ സീരീസുകള്‍ക്ക് വന്‍ ജന പ്രീതിയാണ് ഇറാനില്‍ ലഭിക്കുന്നത്. യാതൊരു വിധത്തിലുള്ള സെന്‍സറിംഗും ഇല്ലാതെയാണ് ഇത്തരം ഷോകള്‍ ഇറാനില്‍ പ്രചരിക്കുന്നതെന്നാണ് പ്രധാന ആരോപണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.