1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 30, 2020

സ്വന്തം ലേഖകൻ: രാ​ജ്യ​ത്തെ ആ​ണ​വോ​ർ​ജ പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ അ​ന്താ​രാ​ഷ്​​ട്ര പ​രി​ശോ​ധ​ന നി​ർ​ത്തി​വെ​ക്ക​ണ​മെ​ന്ന്​ ഇ​റാ​ൻ പാ​ർ​ല​മെൻറ്​ ആ​വ​ശ്യ​പ്പെ​ട്ടു. ആ​ണ​വ, പ്ര​തി​രോ​ധ ശാ​സ്​​ത്ര​ജ്ഞ​ൻ മു​ഹ്​​സി​ൻ ഫ​ഖ്​​രി​സാ​ദ​യു​ടെ കൊ​ല​പാ​ത​ക​ത്തി​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ഇ​റാ​െൻറ പാ​ർ​ല​മെൻറ്​ ഐ​ക​ക​ഠ്യേ​ന അന്താരാഷ്​ട്ര സമൂഹത്തി​െൻറ പരിശോധന നിർത്തിവെക്കാൻ ആ​വ​ശ്യ​പ്പെ​ട്ട​ത്.

പ​ടി​ഞ്ഞാ​റു​മാ​യി സം​ഭാ​ഷ​ണ​ത്തി​ലേ​ർ​പ്പെ​ടാ​ൻ ഈ ​ന​ട​പ​ടി ഇ​റാ​​നെ പ്രേ​രി​പ്പി​ക്കു​മെ​ന്ന തെ​റ്റാ​യ ധാ​ര​ണ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. എ​ങ്കി​ൽ അ​ത്​ നി​ർ​ത്തി​വെ​ക്കാ​ൻ ഇ​റാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ഒ​രു പാ​ർ​ല​മെൻറ്​ അം​ഗം പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു. ഇ​സ്രാ​യേ​ലി​ന്​ ക​ന​ത്ത തി​രി​ച്ച​ടി ന​ൽ​ക​ണ​മെ​ന്നും ലോ​ക​ത്തെ ഏ​റ്റ​വും സ​മ​ർ​ഥ​മാ​യ ആ​ണ​വ വ്യ​വ​സാ​യ രാ​ജ്യ​മാ​യി ഇ​റാ​ൻ മാ​റ​ണ​മെ​ന്നും പാ​ർ​ല​മെൻറ്​ ആ​വ​ശ്യ​പ്പെ​ട്ടു.

അതേസമയം, മു​ഹ്​​സി​ൻ ഫ​ഖ്​​രി​സാ​ദ​യു​ടെ കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ൽ ഇ​സ്രാ​യേ​ൽ ആ​ണെ​ങ്കി​ൽ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ക്ക​ണ​മെ​ന്ന്​ ഇ​റാ​ൻ പ​ത്രം ആഹ്വാനം ചെയ്​തു. ഇ​സ്രാ​യേ​ലി​െൻറ പ്ര​മു​ഖ തു​റ​മു​ഖ ന​ഗ​ര​മാ​യ ഹൈ​ഫ​യി​ൽ ഇ​റാ​ൻ ആ​ക്ര​മ​ണം ന​ട​ത്ത​ണ​മെ​ന്നാ​ണ്​ പ്രാ​ദേ​ശി​ക പ​ത്ര​മാ​യ ‘കെ​യ്​​ഹാ​ൻ’ ഞാ​യ​റാ​ഴ്​​ച പ്ര​സി​ദ്ധീ​ക​രി​ച്ച ലേ​ഖ​ന​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

പ്ര​മു​ഖ രാ​ഷ്​​ട്രീ​യ വി​ശ​ക​ല​ന വി​ദ​ഗ്​​ധ​നാ​യ സാ​ദു​ല്ല സെ​രി​യു​ടേ​താ​ണ്​ ലേ​ഖ​നം. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ ഇ​റാ​ൻ ജ​ന​റ​ലി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന്​ പ്ര​തി​കാ​ര​മാ​യി ഇ​റാ​ഖി​ൽ അ​മേ​രി​ക്ക​ൻ സേ​ന​ക്കു നേ​രെ ന​ട​ത്തി​യ​തി​നെ​ക്കാ​ൻ ഭീ​ക​ര​മാ​യ ആ​ക്ര​മ​ണ​മാ​യി​രി​ക്ക​ണം ഹൈ​ഫ​യി​ൽ ന​ട​ത്തേ​ണ്ട​ത്.ഹൈ​ഫ​യി​ൽ വ​ൻ ആ​ൾ​നാ​ശം വ​രു​ത്തു​ന്ന​തു വ​ഴി മാ​ത്ര​മേ അ​വ​രെ ഇ​ത്ത​രം പ്ര​വൃ​ത്തി​യി​ൽ​നി​ന്ന്​ പി​ന്തി​രി​പ്പി​ക്കാ​ൻ ക​ഴി​യൂ​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇറാനിലെ ഉന്നത ആണവ ശാസ്ത്രജ്ഞനായ മൊഹ്സെന്‍ ഫക്രിസാദെ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ മേഖലയില്‍ ഉടലെടുത്ത സംഘര്‍ഷത്തിന് പരിഹാരം തേടാന്‍ ചര്‍ച്ചകള്‍ക്കൊരുങ്ങി യു.എസ് സംഘം സൗദിയിലേക്ക്. വൈറ്റ് ഹൗസിലെ മുതിര്‍ന്ന ഉപദേഷ്ടാവ് ജേര്‍ഡ് കുഷ്നറും സംഘവുമാണ് ഈ ആഴ്ച സൗദിയും ഖത്തറും സന്ദര്‍ശിക്കുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ജേര്‍ഡ് കുഷ്‌നര്‍ സൗദി നഗരമായ നിയോമില്‍ വെച്ച് കൂടിക്കാഴ്ച നടത്തുമെന്ന് യു.സിലെ മുതിര്‍ന്ന അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിട്ടുണ്ട്. മിഡില്‍ ഈസ്റ്റ് പ്രതിനിധികളായ എവി ബെര്‍കൊവിറ്റ്‌സ്, ബ്രയാന്‍ ഹുക്ക്, യു.എസ് ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ചീഫ് എക്സിക്യൂട്ടീവ് ആദം ബോഹ്ലര്‍ എന്നിവരും കുഷ്നറിനൊപ്പം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം സുരക്ഷാ കാരണങ്ങളാല്‍ കുഷ്‌നറുടെ യാത്രയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്നാണ് യു.എസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്‌സിനോട് പ്രതികരിച്ചത്. കഴിഞ്ഞയാഴ്ച കുഷ്‌നര്‍ കുവൈറ്റ് വിദേശകാര്യ മന്ത്രി ഷെയ്ഖ് അഹ്മദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഒരാഴ്ച മുന്‍പ് മുഹമ്മദ് ബിന്‍ സല്‍മാന്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എന്നിവരുമായി നിയോമില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. യോഗത്തില്‍ ഇറാനെതിരായ ആക്രമണത്തെ അനുകൂലിക്കണമെന്ന നെതന്യാഹുവിന്റെ ആവശ്യം അംഗീകരിക്കാന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ തയ്യാറായിരുന്നില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.