1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 1, 2020

സ്വന്തം ലേഖകൻ: ഇ​റാ​​നിലെ മുതിർന്ന ആ​ണ​വ ശാ​സ്​​ത്ര​ജ്ഞ​ൻ മു​ഹ്​​സ​ിൻ ഫഖ്​രിസാദെയുടെ കൊലപാതകത്തിന് പിന്നിലെ ലക്ഷ്യം ​തെഹ്റാനെന്ന്. വെള്ളിയാഴ്ചയാണ് തെ​ഹ​്റാ​ന്​ സ​മീ​പ​ത്തു​ള്ള ദാ​വ​ന്തി​ൽ​വെ​ച്ച് ഫഖ്​രിസാദെ ഇസ്രായേൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇ​റാ​നി​യ​ൻ റ​വ​ല്യൂ​ഷ​ന​റി ഗാ​ർ​ഡ്​​സി​െൻറ മു​തി​ർ​ന്ന ശാ​സ്​​ത്ര​ജ്ഞ​നും ആ​ണ​വാ​യു​ധ പ്രൊജ​ക്​​ടി​െൻറ ത​ല​വ​നു​മായിരുന്നു​​ മു​ഹ്​​സി​ൻ. അബ്സാർഡ് നഗരത്തിന് സമീപം ആണവ ബോംബ് നിർമിക്കാനുള്ള രഹസ്യ പദ്ധതിയായ പ്രൊജക്ട് അമാദിന് പിന്നിലെ തലച്ചോറായിരുന്നു അദ്ദേഹം.

കൊ​ല​പാതകത്തിന്​ പി​ന്നി​ൽ ഇ​സ്രാ​യേ​ൽ ആ​ണെ​ന്ന്​ ഇ​റാ​ൻ ആവർത്തിച്ചിരുന്നു. കൊലപാതകത്തിലൂടെ അവർ ലക്ഷ്യമിട്ടത് പ്രൊജക്ട് അമാദാണ്. ഇറാന്‍റെ ആണവ ശക്തിയും രഹസ്യവും തകർക്കുകയാണ് അവരുടെ ലക്ഷ്യമെന്നും ഇറാൻ പറഞ്ഞിരുന്നു. എന്നാൽ ഫ​ഖ്​​രി​സാ​ദ തു​ട​ങ്ങി​വെ​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ വേ​ഗ​ത്തി​ൽ, കാ​ര്യ​ക്ഷ​മ​ത​യോ​ടെ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​മെ​ന്ന്​ പ്ര​തി​രോ​ധ മ​ന്ത്രി ജ​ന​റ​ൽ അ​മീ​ർ ഹാ​ത​മി വ്യ​ക്ത​മാ​ക്കി. നേരത്തേ ഇറാന്‍റെ ആണവ പദ്ധതിയിൽ പങ്കുണ്ടെന്ന് കരുതുന്ന 4 ശാസ്ത്രജ്ഞർ വിവിധ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിരുന്നു.

മൂന്ന് ബുള്ളറ്റ് പ്രൂഫ് കാറുകളുടെ അകമ്പടിയോടെ ഫഖ്​രിസാദെയും സംഘവും കടന്നുപോകുമ്പോഴാണ് ആക്രമണമുണ്ടായത്. തോക്കുധാരികൾ കാറുകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. എന്നാൽ വിദൂര നിയന്ത്രിത ഓട്ടോമാറ്റിക് മെഷീൻ ഗൺ ഉപയോഗിച്ചാണ് കൊലപാതകം നടന്നതെന്നും ഇറാൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ എജൻസി പറയുന്നു.

അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട് ഇസ്രയേൽ ഇതുവരെ പ്രതികരിച്ചില്ല. എന്നാൽ ‘ഇസ്രായേലിന് നന്ദി പറയണം ഇറാന്‍റെ ആണവ പദ്ധതിയുടെ പിതാവിനെ കൊന്നൊടുക്കിയതിന്’ എന്ന് ഇസ്രായേലിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞതായും റിപോർട്ടുണ്ട്. പിന്നിൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ കരങ്ങളുണ്ടെന്നും ഇറാൻ ആരോപിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.