1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 20, 2020

സ്വന്തം ലേഖകൻ: മതാടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കാനുള്ള ഇന്ത്യന്‍ സര്‍ക്കാറിന്റെ ശ്രമമാണ് പൗരത്വ ഭേദഗതി നിയമമെന്ന് യു.എസ് ഫെഡറല്‍ പാനല്‍. പൗരത്വ ഭേദഗതി നിയമമാക്കിയതിന് പിന്നാലെ ഇന്ത്യയില്‍ വ്യപകമായ പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടെന്നും അതിനെതിരെ സ്രര്‍ക്കാര്‍ അക്രമപരമായ അടിച്ചമര്‍ത്തലാണ് നടത്തിയതെന്നും പാനല്‍ പറയുന്നു.

പൗരത്വ ഭേദഗതി നിയമവും പൗരത്വ പട്ടികയും മതാടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കനുള്ള ശ്രമമാണെന്ന ഭയമുള്ളതായും പാനല്‍ പറയുന്നു. ഈ നടപടി ഇന്ത്യന്‍ മുസ്‌ലിങ്ങളുടെ അവകാശങ്ങള്‍ വ്യപകമായി നിഷേധിക്കുന്ന സാഹചര്യത്തിലേക്ക് നയിക്കുമെന്നും കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.

പൗരത്വ ഭേദഗതി നിയമവും പൗരത്വ പട്ടികയും ഇന്ത്യയിലെ മുസ്ലിങ്ങളുടെ സാമൂഹിക പദവിയെ ബാധിക്കുമെന്ന് യു.എസ് പ്രതിനിധിസഭയിലെ സ്വതന്ത്ര ഗവേഷണ വിഭാഗമായ കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ് റിപ്പോര്‍ട്ടില്‍ നേരത്തെ പറഞ്ഞിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് പൗരത്വം മതത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കുന്നതെന്നും സി.ആര്‍.എസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.