1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 7, 2020

സ്വന്തം ലേഖകൻ: ഐഎസില്‍ ചേര്‍ന്ന മലയാളി വനിതകള്‍ കാബൂള്‍ ജയിലിലെന്ന് കേന്ദ്രസര്‍ക്കാര്‍. മലയാളികളായ നിമിഷ, മറിയം, നബീസ, റെഹ്‍ല, ഷംസിയ എന്നിവരുള്‍പ്പെെട പത്തു വനിതകളാണ് ജയിലിലുള്ളത്. ഇവരെ ഇന്ത്യയിലെത്തിച്ച് വിചാരണ നടത്തുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. നിമിഷ അടക്കമുള്ളവരെ നാട്ടിലേക്ക് കൊണ്ടുവരണമെന്ന് നിമിഷയുടെ അമ്മ ബിന്ദു പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

തിരുവനന്തപുരം സ്വദേശി നിമിഷ ഫാത്തിമ, കൊച്ചിയില്‍ നിന്നുള്ള മറിയം, കണ്ണൂര്‍ സ്വദേശി നബീസ, കാസര്‍കോട് സ്വദേശികളായ റഹയ്ലെ പുരയില്‍, ഷംസിയ പുരയില്‍ എന്നിവരുള്‍പ്പെടെ പത്തുവനിതകളാണ് കാബൂളിലെ ബദാംബാഗ് ജയിലിലുള്ളത്. ഇവരുമായി എന്‍.ഐ.എ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ആശയവിനിമയം നടത്തുന്നുണ്ടെങ്കിലും ഇന്ത്യയിലെത്തിക്കുന്ന കാര്യത്തില്‍ കേന്ദ്രം തീരുമാനമെടുത്തിട്ടില്ല. ഭീകരവാദപ്രവര്‍ത്തനത്തില്‍ പങ്കെടുത്തിട്ടുള്ളതിനാല്‍ ഇന്ത്യയിലെത്തിച്ചാലും വിചാരണ നേരിടേണ്ടി വരും.

തിരികെയെത്തിക്കുന്നില്ലെങ്കില്‍ അഫ്ഗാന്‍ നിയമപ്രകാരം വിചാരണനേരിടേണ്ടിവരും. എന്നാല്‍, നിമിഷ ഉള്‍പ്പെടെയുള്ള നാട്ടിലെത്തിച്ച് നിയമനടപടികള്‍ക്ക് വിധേയമാക്കണമെന്നും ബിന്ദു പറഞ്ഞു. നിമിഷ ഉള്‍പ്പെടെ ഒരുസംഘം ഐഎസ് അനുകൂലികള്‍ നവംബറിലാണ് അഫ്ഗാന്‍ സൈന്യത്തിന് കീഴടങ്ങിയത്. എന്‍.ഐ.എ കൈമാറിയ ഇവരുടെ ചിത്രങ്ങളില്‍ നിന്ന് മരുമകന്‍ ഇസയെയും കൊച്ചുമകളെയും നിമിഷയുടെ അമ്മ ബിന്ദു തിരിച്ചറിഞ്ഞിരുന്നു.

എന്നാല്‍, അവരുടെ കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല. മൂന്നുകുട്ടികളുടെ അമ്മയായ നഫീസ ഇപ്പോള്‍ ഗര്‍ഭിണിയാണ്. നഫീസയുടെ ഭര്‍ത്താവ് അന്‍വര്‍ കഴിഞ്ഞവര്‍ഷമുണ്ടായ അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. നിമിഷയുടെ ഭര്‍ത്താവിന്റെ സഹോദരന്‍ ബെസ്റ്റിന്‍ വിന്‍സന്റിന്റെ ഭാര്യയാണ് മെറിന്‍ എന്ന മറിയം. റഹ്‍ലയും ഷംസിയയും ഭര്‍ത്താക്കന്മാരായ ഇജാസിനും സഹോദരന്‍ ഷിയാസിനുമൊപ്പമാണ് അഫ്ഗാനിസ്ഥാനിലെത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.