1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 20, 2019

സ്വന്തം ലേഖകൻ: വെസ്റ്റ് ബാങ്കിലേക്ക് ഇസ്രയേൽ നടത്തുന്ന അധിനിവേശം നിയമലംഘനമായി കണക്കാക്കാനാവുന്നതല്ലെന്ന അമേരിക്കയുടെ തീരുമാനത്തിനെതിരെ റഷ്യ. യു.എസിന്റെ നീക്കം അന്താരാഷ്ട്ര നിയമ ലംഘനമാണെന്നും ഇത് ഇസ്രഈല്‍ ഫലസ്തീന്‍ തര്‍ക്കത്തെ രൂക്ഷമാക്കുമെന്നും റഷ്യന്‍ വിദേശ കാര്യ വകുപ്പ് അറിയിച്ചു. ഒപ്പം യു.എസിന്റെ നീക്കം പശ്ചിമേഷ്യയിലെ സമാധാന നീക്കങ്ങളില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ജോര്‍ദ്ദാന്‍ വിദേശ കാര്യ മന്ത്രി അയ്മാന്‍ സഫാദിയും മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ദിവസമാണ് വെസ്റ്റ് ബാങ്കിലേക്ക് ഇസ്രഈല്‍ നടത്തുന്ന അധിനിവേശം നിയമ ലംഘനമല്ലെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വ്യക്തമാക്കിയകത്. വിഷയത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ചിട്ടുണ്ടെന്നും ഇസ്രഈല്‍ നടത്തുന്നത് അധിനിവേശമാണെന്ന് പറയാന്‍ കഴിയില്ലെന്നും മൈക്ക് പോംപിയോ പറഞ്ഞു. ഇസ്രയേല്‍ അധിനിവേശത്തില്‍ അന്താരാഷ്ട്ര തലത്തില്‍ തുടര്‍ന്നുവരുന്ന നയത്തെയാണ് പോംപിയോ തള്ളിപ്പറഞ്ഞതെന്നാണ് പൊതുവെ വിലയിരുത്തൽ.

1967 ലെ യുദ്ധത്തിനു ശേഷം വെസ്റ്റ് ബാങ്ക് കൈയ്യേറി അധിവേശം നടത്തിയ നടപടി ജനീവ കരാര്‍ പ്രകാരം നിയമലംഘനമാണെന്ന് യു.എന്‍ അടക്കം അംഗീകരിച്ചതാണ്. 2016 ലെ ജനീവ സമ്മേളനത്തിലും പിടിച്ചടക്കിയ ഒരു മേഖലയിലേക്ക് ജനസംഖ്യാപരമായ അധിനിവേശം നടത്തുന്നത് നിയമ ലംഘനമാണെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. എൺപതുകൾ മുതൽ അമേരിക്ക കൈകൊണ്ടു വരുന്ന ഇസ്രയേൽ നയങ്ങളെ അട്ടിമറിക്കുകയാണ് ട്രം‌പെന്നും വിമർശനം ഉയർന്നിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.