1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 17, 2020

സ്വന്തം ലേഖകൻ: ഐഎസ്ആര്‍ഒ വികസിപ്പിച്ച അതിനൂതന വാര്‍ത്താവിനിമയ ക്രിതൃമോപഗ്രഹം ജിസാറ്റ്-30 വിജയകരമായി വിക്ഷേപിച്ചു. ഫ്രഞ്ച് ഗയാനയിലെ കൂറോ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ഏരിയന്‍ 5എ 25ഐ റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ മൂന്നുമണിയോടെയാണ് വിക്ഷേപണം നടന്നത്.

3357 കിലോ ഭാരമുള്ളതാണ് ഉപഗ്രഹം. നിലവില്‍ കാലാവധി കഴിഞ്ഞ ഇന്‍സാറ്റ് -4എ ഉപഗ്രഹത്തിന് പകരമായാണ് ജിസാറ്റ് -30 വിക്ഷേപിച്ചത്. 15 വര്‍ഷമാണ് ഉപഗ്രഹത്തിന്റെ കാലയളവ്. കെയു ബാന്‍ഡിലുള്ള വാര്‍ത്താവിനിമയം ഇന്ത്യയിലും സി- ബാന്‍ഡിലുള്ള വാര്‍ത്താ വിനിമയം ഗള്‍ഫ് രാജ്യങ്ങള്‍, ഏഷ്യന്‍ ഭൂഖണ്ഡം, ഓസ്‌ട്രേലിയ തുടങ്ങിയ ഇടങ്ങളിലും ലഭ്യമാകും.

ഇന്ത്യൻ പ്രക്ഷേപകർക്ക് ഏഷ്യയുടെ മധ്യപൂർവ്വ മേഖലകളിലും, ആസ്ട്രേലിയയിലും പ്രക്ഷേപണം നടത്താൻ ജി-സാറ്റ് 30 വഴി പറ്റും. ഉപഗ്രഹത്തിന് 15 വര്‍ഷം ആയുസുണ്ടാകുമെന്നാണ് ഐഎസ്ആര്‍ഒയുടെ കണക്കുകൂട്ടൽ. അരിയാനെ റോക്കറ്റിൽ വിക്ഷേപിക്കുന്ന ഇരുപത്തിനാലാം ഇന്ത്യൻ ഉപഗ്രഹമാണ് ജിസാറ്റ് 30. യൂട്ടെൽസാറ്റ് കണക്റ്റ് എന്ന യൂറോപ്യൻ ഉപഗ്രഹവും ജി സാറ്റ് 30ന് ഒപ്പം അരിയാനെ അഞ്ച് വിജയകരമായി ബഹിരാകാശത്തെത്തിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.