1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 15, 2019

സ്വന്തം ലേഖകൻ: കഴിഞ്ഞ ഒരാഴ്ചയായി ഇറ്റലിയില്‍ കനത്ത നാശം വിതച്ച ശക്തമായ മഴയിലും കാറ്റിലും ഇറ്റലിയുടെ വെനീസ് നഗരം വെള്ളത്തില്‍ മുങ്ങി. മലയോര പ്രദേശങ്ങളില്‍ മണ്ണിടഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. നിരവധി പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ഇതുവരെ 29 പേര്‍ മരിച്ചു.

കഴിഞ്ഞ ഒരാഴ്ചയായി ഇറ്റലിയില്‍ മഴ പെയ്യുകയാണ്. മലയോര പ്രദേശങ്ങളില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് റോഡുകള്‍ തകര്‍ന്നു. ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ദ്വീപുകള്‍ തീര്‍ത്തും ഒറ്റപ്പെട്ടു. നദികള്‍ കരകവിഞ്ഞൊഴുകുന്നതിനെ തുടര്‍ന്ന് തീരങ്ങളില്‍ താമസിക്കുന്നവരെ മാറ്റി പാര്‍പ്പിച്ചു

ഒട്ടനവധി വീടുകള്‍ വെള്ളത്തിനടിയിലാണ്. ഞായറാഴ്ച സിസിലി ദ്വീപിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒരു കുടുംബത്തിലെ 9 പേര്‍ അടക്കം 12 പേര്‍ മരിച്ചു. നിരവധി ആളുകളെ കാണാതായിട്ടുണ്ട്. മരണസംഖ്യ ഇനിയും വര്‍ധിക്കാനാണ് സാധ്യത. സിസിലി ദ്വീപിനെയാണ് മോശം കലാവസ്ഥ കാര്യമായി ബാധിച്ചത്. ശക്തമായ കാറ്റില്‍ ആയിരം വൃക്ഷങ്ങള്‍ കടപുഴകി. പരിസ്ഥിലോല പ്രദേശമായ ആല്‍പ്സില്‍ മണിക്കൂറില്‍ 190 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് ആഞ്ഞടിച്ചത്.

പ്രധാന വിനോദ സാഞ്ചാര മേഖലയായ ആല്‍പ്സിന്‍റെ പ്രകൃതി ഭംഗിക്ക് കോട്ടം തട്ടുന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴും ഉള്ളത്. വെന്നീസിന്‍റെ ഭൂരിഭാഗ പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. ഞായറാഴ്ച മഴക്ക് നേരിയ ശമനമുണ്ടായിരുന്നു. കാറ്റിന്റെ വേഗതയിലും നേരിയ വ്യത്യാസമുണ്ട്.

50 വര്‍ഷത്തിനിടെ ഉണ്ടാകുന്ന ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഇതെന്ന് കാലാവസ്ഥാ വിദഗ്ദർ പറയുന്നു. അതിനിടെ ഇറ്റാലിയന്‍ പാര്‍ലമെന്‍റിലും വെള്ളം കയറി. വെനീസിലെ ഇന്നലെ 1 മീറ്ററിലും 87 സെന്റീമീറ്ററിലുമായി ഉയർന്ന വേലിയേറ്റം കാലാവസ്ഥാ വ്യതിയാനത്തിനും കാരണമായിട്ടുണ്ട്, സമുദ്രജലത്തിന്റെ ഉയർച്ച, ആഗോളതാപനം മൂലം ഹിമാനികൾ ഉരുകുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.