1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 10, 2020

സ്വന്തം ലേഖകൻ: ​ഐവറികോസ്റ്റ്​ ​പ്രധാനമന്ത്രി അമദോവ്​ ഗോൻ കൗലിബലി കുഴഞ്ഞുവീണ്​ മരിച്ചു. മന്ത്രിസഭാ യോഗത്തിന്​ പിന്നാലെയാണ്​ 61കാരനായ കൗലിബലി കുഴഞ്ഞുവീണതെന്നാണ്​ റിപ്പോർട്ട്​. യോഗത്തിന്​ ശേഷം സുഖമില്ലാതായതിനെ തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

രണ്ട്​ മാസത്തോളമായി ഫ്രാൻസിൽ ഹൃദേൃാഗ സംബന്ധമായ ചികിത്സയിലായിരുന്നു അദ്ദേഹം. ദിവസങ്ങൾക്ക്​ മുമ്പാണ്​ തിരിച്ചെത്തിയത്. ഒക്​ടോബറിൽ നടക്കാനിരുന്ന പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയുടെ സ്ഥാനാർഥിയായി നിശ്ചയിച്ചിരുന്നു.

നിലവിലെ ​പ്രസിഡൻറ്​ അലസാനെ ഒൗട്ടാര പ്രധാനമന്ത്രിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. എന്റെ മകനും അനുജനുമെന്ന്​ വിളിച്ചായിരുന്നു അദ്ദേഹം കൗലിബലിക്ക്​ ആദരാഞ്ജലികൾ അർപ്പിച്ചത്​.

മൂന്നാം തവണയും ​പ്രസിഡൻറ്​ സ്ഥാനത്തേക്ക്​ മത്സരിക്കേണ്ടെന്ന്​ തീരുമാനിച്ചതിന്​ ശേഷം അലസാനെ ഔട്ടാര തെരഞ്ഞെടുത്ത സ്ഥാനാർഥിയായിരുന്നു അമദോവ്​ ഗോൻ കൗലിബലി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.