1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 29, 2019

സ്വന്തം ലേഖകൻ: ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ ഡിസംബർ പകുതിയോടെ ഇന്ത്യ സന്ദർശിച്ചേക്കും. ഡിസംബർ 15മുതൽ 17 വരെയാണ്​ സന്ദർശനം. പ്രതിരോധ മേഖലയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം സംബന്ധിച്ച്​ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചർച്ച ചെയ്യാനാണ്​ ഷിൻസോ ആബെ ഇന്ത്യയിലെത്തുന്നത്​.

അതേസമയം, ജപ്പാൻ പ്രധാനമന്ത്രിയു​െട വരവ്​ സംബന്ധിച്ച്​ ഊദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ജപ്പാനും സഖ്യസേനയും പ​ങ്കെടുത്ത രണ്ടാം ലോകമഹായുദ്ധ സമയത്തെ യുദ്ധഭൂമിയായിരുന്ന മണിപ്പൂർ തലസ്ഥാനമായ ഇംഫാലിൽ താമസിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്​.

ഇംഫാൽ യുദ്ധത്തിൻെറ 75 മത് വാർഷികത്തോടനുബന്ധിച്ച്​ ജൂണിൽ ഇംഫാലിൽ തുടക്കം കുറിച്ച ‘സമാധാന മ്യൂസിയം’ ആബെ സന്ദർശിക്കും. ഇന്ത്യാ സന്ദർശനത്തിന്​ ശേഷം ഡിസംബർ അവസാനം ജപ്പാൻ പ്രധാനമന്ത്രി ചൈനയും സന്ദർശിക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.