1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 28, 2020

സ്വന്തം ലേഖകൻ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ആയിരം കോടിയുടെ സ്വത്തിന്റെ അവകാശികൾ സഹോദരന്റെ മക്കളായ ദീപക്കും ദീപയും. സ്വത്ത് തർക്കത്തിൽ മദ്രാസ് ഹൈക്കോടതിയാണ് നിയമപരമായ പിന്തുടർച്ചാവകാശികളെ പ്രഖ്യാപിച്ചത്. ജയലളിത താമസിച്ചിരുന്ന പോയസ് ഗാർഡനിലെ വേദനിലയം സ്മാരകമാക്കുന്നത് പുനഃപരിശോധിക്കണമെന്നും കോടതി ഉത്തരവിട്ടു.

കെട്ടിടം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാക്കുന്നത് പരിഗണിക്കണമെന്നും നിർദേശിച്ചു. വേദനിലയം സ്മാരകമാക്കുന്നതിന് ഓർഡിനൻസ് പുറപ്പെടുവിച്ച തമിഴ്നാട് സർക്കാരിന് കനത്ത തിരിച്ചടിയാണ് മദ്രാസ് ഹൈക്കോടതിയുടെ വിധി.

1972 മേയ് പതിനഞ്ചിനാണ് അമ്മയുടെ പേരിൽ വാങ്ങിയ വേദനിലയത്തിലേക്ക് ജയലളിത താമസമാക്കിയത്. നഗരമധ്യത്തിൽ മൈലാപൂരിൽ 22 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന പോയസ് ഗാർഡൻ ജയലളിത ജീവിച്ചിരുന്ന കാലത്ത് തമിഴ്നാട് രാഷ്ട്രീയത്തിലെ ശ്രദ്ധാകേന്ദ്രമായിരുന്നു.

ജയലളിതയുടെ മരണശേഷം തോഴി ശശികലയാണ് പോയസ് ഗാർഡനിൽ താമസിച്ചിരുന്നത്. എന്നാൽ, അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശശികല ജയിലിലായതോടെ ഇപ്പോൾ ഇവിടെ താമസക്കാരില്ല. ഇതോടെയാണ് വേദനിലയം ജയലളിതയുടെ സ്മാരമാക്കാൻ സർക്കാർ തീരുമാനിച്ചത്.

സ്വകാര്യ കെട്ടിടങ്ങൾ വൻവില കൊടുത്ത് ഏറ്റെടുക്കുന്നതിനു പകരം ജനോപകാര പദ്ധതികൾ നടപ്പാക്കണമെന്നും കോടതി നിർദേശിച്ചു. സേവനപ്രവർത്തനങ്ങൾക്കായി ജയലളിതയുടെ പേരിൽ ട്രസ്റ്റ് രൂപീകരിക്കാൻ ദീപക്കിനെയും ദീപയെയും കോടതി അനുവദിച്ചിട്ടുമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.