1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 13, 2019

സ്വന്തം ലേഖകൻ: ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെർമിനലിൽ നിന്നുള്ള വിദേശ വിമാനക്കമ്പനികളുടെ ആദ്യ സർവീസുകൾ ഈ മാസം 18ന് ആരംഭിക്കും. ഇത്തിഹാദ് എയർവേഴ്സിന്റെ സർവീസുകളാണ് ആദ്യമായി പുതിയ ടെർമിനലിലേക്കു മാറ്റുന്നത്. സൗദി എയർലൈൻസ് നേരത്തെ തന്നെ ഇവിടെ നിന്നും സർവീസുകൾ ആരംഭിച്ചിരുന്നു.

ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതുതായി നിർമിച്ച ടെർമിനലിലേക്ക് വിമാനസർവീസുകൾ മാറ്റുന്ന നടപടി നടന്നുകൊണ്ടിരിക്കുകയാണ്. സൗദി എയർലൈൻസിന്റെ 35 ആഭ്യന്തര അന്താരാഷ്‌ട്ര സർവീസുകൾ നേരത്തെ തന്നെ പുതിയ ടെർമിനലിലേക്കു മാറ്റിയിരുന്നെങ്കിലും വിദേശ വിമാനകമ്പനികളുടെ സർവീസുകൾ ആരംഭിച്ചിരുന്നില്ല. പ്രതിവർഷം 3 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയുള്ളതാണ് പുതിയ ടെർമിനൽ.

വിദേശ വിമാനകമ്പനികളുടെ സർവീസുകൾ ഈ മാസം 18 മുതൽ പുതിയ ടെർമിനലിലേക്ക് മാറ്റുമെന്ന് സൗദി സിവിൽ ഏവിയേഷൻ അധികൃതർ അറിയിച്ചു. ഈ ഗണത്തിൽ ഇത്തിഹാദ് എയർവേഴ്‌സിന്റെ ജിദ്ദ-അബുദാബി സർവീസുകളാണ് ആദ്യമായി പുതിയ ടെർമിനൽ ഒന്നിൽ നിന്നും ആരംഭിക്കുക.

പ്രതിദിനം 3 സർവീസുകളാണ് ജിദ്ദയിൽ നിന്നും അബുദാബിയിലേക്കും തിരിച്ചുമായി ഇത്തിഹാദ് എയർവേഴ്‌സ് ഇവിടെനിന്നും നടത്തുക. പിന്നാലെ മറ്റു കമ്പനികളുടെ സർവീസുകളും ഘട്ടം ഘട്ടമായി പുതിയ ടെർമിനലിലേക്ക് മാറ്റും. 8,10,000 സ്‌ക്വയർ മീറ്റർ ചുറ്റളവിൽ നിർമിച്ച പുതിയ ടെർമിനലിൽ 220 ചെക്ക് ഇൻ കൗണ്ടറുകളും 80 സെൽഫ് സർവീസ് മെഷീനുകളും ആഭ്യന്തര അന്താരാഷ്ട്ര യാത്രക്കാർക്കായി 46 ഗേറ്റുകളും ഒരുക്കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.