1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 6, 2019

സ്വന്തം ലേഖകൻ: . ഇന്നുമുതല്‍ കേരള ബാങ്ക് സംവിധാനം സംസ്ഥാനത്ത് നിലവില്‍ വരുകയാണ്. കേരളബാങ്ക് രൂപീകരണത്തിന്റെ സംസ്ഥാനതല ആഘോഷം ഇന്ന് മൂന്ന് മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്നു. സഹകാരി ബഹുജന കൂട്ടായ്മയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേരള ബാങ്ക് രൂപീകരണം ഔദ്യോഗികമായി പ്രഖ്യാപിച്ചു.

13 ജില്ലാ സഹകരണ ബാങ്കുകളെ കേരള സംസ്ഥാന സഹകരണ ബാങ്കുമായി സംയോജിപ്പിക്കുക എന്ന നിയമപരമായ ലയന നടപടി പൂർത്തിയാക്കുകയും തുടർ പ്രവർത്തനങ്ങൾക്കായി ബാങ്കിന് ഇടക്കാല ഭരണ സമിതി നിലവിൽ വരികയും ചെയ്തിട്ടുണ്ട്. ഏകീകൃത കോർബാങ്കിംഗ് സൗകര്യമുൾപ്പെടെ എല്ലാവിധ ആധുനിക സൗകര്യങ്ങളോടുകൂടി കേരളബാങ്ക് വളരെ വേഗം പ്രവർത്തന സജ്ജമാകും.

ഹൈക്കോടതിയുടെ അനുമതി ലഭിച്ചതോടെ കേരള ബാങ്ക് രൂപീകരിക്കുന്നതിലെ തടസങ്ങള്‍ നീങ്ങി. സംസ്ഥാന സഹകരണ ബാങ്കിന്റെയും മലപ്പുറം ഒഴികെ ഉള്ള ജില്ല സഹകരണ ബാങ്കിന്റെയും പ്രവര്‍ത്തനത്തിനായ് ഇടക്കാല ഭരണ സമിതിയെ നിയോഗിച്ചു. സഹകരണബാങ്കുകള്‍ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കുന്നതിനെതിരെ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഭാരവാഹികളടക്കം നല്‍കിയ 21 ഹര്‍ജികളാണ് ഹൈക്കോടതി തള്ളിയത്.

ഇതോടെയാണ് ബാങ്കുകളുടെ ലയനവും ബന്ധപ്പെട്ട നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നത്. മലപ്പുറം ഒഴികെ 13 ജില്ല സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കുകളും ഇനി ഉണ്ടാകില്ല. പ്രാഥമിക സഹകരണ സംഘങ്ങളുടെയും സൊസൈറ്റികളുടെയും ലീഡ് ബാങ്ക് ഇനി മുതല്‍ കേരള ബാങ്കായിരിക്കും.

ജില്ലാ സഹകരണ ബാങ്കുകളുടെ സംയോജനത്തിലൂടെ നിക്ഷേപ അടിത്തറ പുതിയ ബാങ്കിലേക്ക് മാറ്റപ്പെടും എന്നതാണ് പ്രധാന നേട്ടം. രാജ്യത്തെ സഹകരണ ബാങ്കിംഗ് സംവിധാനങ്ങളുടെ കാര്യത്തിൽ കേരളത്തിന് ഏറ്റവും സ്ഥാപിതമായതും ശക്തവുമായ ഒരു ശൃംഖലയുണ്ട്. പ്രാഥമിക സഹകരണ സംഘങ്ങളും ഒപ്പം പ്രവർത്തിക്കുമെന്നതിനാൽ തുടക്കത്തിൽ തന്നെ കേരള ബാങ്കിന് കീഴിൽ വിശാലമായ ഒരു ശൃംഖല ഉണ്ടാകും. സംസ്ഥാനത്തെ സഹകരണ മേഖല വർഷങ്ങളായി ജനങ്ങളുടെ വിശ്വാസവും പിന്തുണയും നേടിയിട്ടുള്ളതിനാല്‍ ബാങ്കിന്‍റെ ഭാവിയെപ്പറ്റി ആശങ്ക ഇല്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ഈ വർഷം മാർച്ചിൽ കേരളം റിസർവ് ബാങ്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാങ്ക് രൂപീകരണത്തിന് റിസർവ് ബാങ്ക് പ്രാഥമിക അനുമതി നൽകിയത്. റിസർവ് ബാങ്ക് നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകൾ അനുസരിച്ച്, സംസ്ഥാന സഹകരണ ബാങ്കിന്റെ മൂലധനം ശക്തിപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കുന്നതിന് പുറമെ കേരള സംസ്ഥാന സഹകരണ സൊസൈറ്റി നിയമത്തിലെ വ്യവസ്ഥകൾ ബാങ്ക് കർശനമായി പാലിക്കുകയും വേണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.