1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 7, 2019

സ്വന്തം ലേഖകൻ: ജപ്പാനിലും കൊറിയയിലും നടത്തിയ സന്ദര്‍ശനം വൻ വിജയമായിരുന്നുവെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. ജപ്പാനിൽ നിന്ന് 200 കോടി രൂപയുടെ നിക്ഷേപം ഉറപ്പാക്കാൻ സന്ദര്‍ശനത്തിലൂടെ സാധിച്ചെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു.

“സംസ്ഥാനത്തെ നിക്ഷേപസൗഹൃദ അന്തരീക്ഷത്തിന്‍റെ തെളിവാണിത് . നീറ്റ ജലാറ്റിൻ കന്പനി കേരളത്തിൽ കൂടുതൽ നിക്ഷേപം നടത്തും. തോഷിബ കമ്പനിയുമായി ഉടൻ കരാർ ഒപ്പിടും,” ടൊയോട്ട കമ്പനിയുമായും കരാറിൽ എത്തുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

കേരളത്തിന്റെ വളര്‍ച്ചയുടെ രണ്ടാം ഘട്ടത്തിലേക്ക് വിവിധ മേഖലകളിലെ വികസനത്തിന് സന്ദർശനം ഗുണം ചെയ്തുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദേശ സന്ദർശനം നടത്തിയപ്പോഴൊക്കെ അത് ഗുണം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിമർശനങ്ങൾക്ക് ഇപ്പോൾ മറുപടി പറയാനില്ലെന്ന് പറഞ്ഞ അദ്ദേഹം വിദേശ സന്ദര്‍ശനം നടത്തിയത് കേരളത്തിലെ യുവജനങ്ങളെ മുന്നിൽ കണ്ടാണെന്നും വിശദീകരിച്ചു. ജപ്പാനിലെ വ്യവസായികൾക്ക് കേരളത്തെക്കുറിച്ച് നല്ല മതിപ്പാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.