1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 7, 2021

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 5051 പേര്‍ക്ക് കൊവിഡ്. യുകെയിൽനിന്നു വന്ന 4 പേര്‍ക്കുകൂടി സ്ഥിരീകരിച്ചതോടെ 47 പേരാണ് ഈ വിഭാഗത്തിൽ കൊവിഡ് ബാധിതരായിട്ടുള്ളത്. ഇവരുടെ സാംപിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പുണെയിലേക്ക് അയച്ചു. അതില്‍ ആകെ 6 പേരിലാണു ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. 24 മണിക്കൂറിനിടെ 60,613 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.83. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 25 മരണങ്ങളാണ് കൊവിഡ്‌ മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആകെ മരണം 3234 ആയി. ചികിത്സയിലായിരുന്ന 5638 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

പോസിറ്റീവായവർ

എറണാകുളം 663
കോട്ടയം 515
പത്തനംതിട്ട 514
കോഴിക്കോട് 480
മലപ്പുറം 435
ആലപ്പുഴ 432
തൃശൂര്‍ 432
കൊല്ലം 293
തിരുവനന്തപുരം 284
ഇടുക്കി 283
വയനാട് 244
പാലക്കാട് 239,
കണ്ണൂര്‍ 151
കാസര്‍കോട് 86

നെഗറ്റീവായവർ

തിരുവനന്തപുരം 340
കൊല്ലം 270
പത്തനംതിട്ട 545
ആലപ്പുഴ 485
കോട്ടയം 349
ഇടുക്കി 65
എറണാകുളം 1102
തൃശൂര്‍ 395
പാലക്കാട് 210
മലപ്പുറം 545
കോഴിക്കോട് 517
വയനാട് 256
കണ്ണൂര്‍ 458
കാസർകോട് 101

ഇതോടെ 64,445 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,28,060 പേര്‍ ഇതുവരെ കോവിഡില്‍നിന്നു മുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 4489 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 448 പേരുടെ സമ്പര്‍ക്ക ഉടവിടം വ്യക്തമല്ല. എറണാകുളം 596, കോട്ടയം 480, പത്തനംതിട്ട 471, കോഴിക്കോട് 450, മലപ്പുറം 417, ആലപ്പുഴ 425, തൃശൂര്‍ 418, കൊല്ലം 284, തിരുവനന്തപുരം 176, ഇടുക്കി 263, വയനാട് 232, പാലക്കാട് 82, കണ്ണൂര്‍ 111, കാസർകോട് 84 എന്നിങ്ങനെയാണ് സമ്പര്‍ക്കബാധ. 36 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 7, കോഴിക്കോട് 6, കണ്ണൂര്‍ 5, കൊല്ലം, തൃശൂര്‍ 4 വീതം, തിരുവനന്തപുരം 3, പത്തനംതിട്ട, വയനാട് 2 വീതം, ഇടുക്കി, പാലക്കാട്, കാസർകോട് 1 വീതം.

വിവിധ ജില്ലകളിലായി 1,93,370 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,81,935 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീനിലും 11,435 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1379 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 3 പുതിയ ഹോട്സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ പന്തളം മുനിസിപ്പാലിറ്റി (കണ്ടെയ്ൻമെന്റ് സോണ്‍ സബ് വാര്‍ഡ് 31, 32), പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം മുനിസിപ്പാലിറ്റി (27), പുതുപരിയാരം (11) എന്നിവ. 3 പ്രദേശങ്ങളെ ഒഴിവാക്കിയതോടെ നിലവില്‍ ആകെ 446 ഹോട്സ്‌പോട്ടുകളാണുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.