1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 31, 2020

സ്വന്തം ലേഖകൻ: കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് നടപ്പാക്കുന്ന പ്രവാസി ഡിവിഡന്റ് പദ്ധതിയിലെ ആകെ നിക്ഷേപം 100 കോടി കവിഞ്ഞു. ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ 20 രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളാണ് പദ്ധതിയില്‍ പണം നിക്ഷേപിച്ചത്.

ഇതു വരെ പദ്ധതിയില്‍ അംഗങ്ങളായ 877 പേരില്‍ 352 പേര്‍ നാട്ടിലേക്ക് മടങ്ങിയെത്തിയ പ്രവാസികളാണ്. കൊവിഡ് 19 മഹാമാരി സൃഷ്ടിച്ച കഠിന കാലത്തും പ്രവാസികള്‍ ഈ പദ്ധതിയില്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെ ഫലമാണ് അഭിമാനകരകരമായ ഈ നേട്ടമെന്ന് കേരള ഇന്‍ഫ്രാസ്ട്രചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

മൂന്ന് ലക്ഷം രൂപ മുതല്‍ 51 ലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്ന ദീര്‍ഘകാല പദ്ധതിയില്‍ നിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ വിഹിതം ഉള്‍പ്പെടെ 10 ശതമാനം ഡിവിഡന്റ് ലഭിക്കുന്നതാണ് പദ്ധതി.

ആദ്യ വര്‍ഷങ്ങളിലെ 10 ശതമാനം ഡിവിഡന്റ് തുക നിക്ഷേപത്തുകയോട് കൂട്ടിച്ചേര്‍ക്കുകയും നാലാം വര്‍ഷം മുതല്‍ നിക്ഷേപകര്‍ക്ക് പ്രതിമാസ ഡിവിഡന്റ് ലഭ്യമാക്കുന്നതാണ് പദ്ധതി. നിക്ഷേപകരുടെ കാലശേഷം പങ്കാളിക്ക് ഡിവിഡന്റ് ലഭ്യമാകും. അതിനു ശേഷം നോമിനിക്ക് മൂന്നു വര്‍ഷത്തെ ഡിവിഡന്റ് സഹിതം നിക്ഷേപിച്ച തുക ലഭ്യമാക്കുന്ന പദ്ധതിയാണിത്.

2019 ഡിസംബര്‍ 14 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ച പദ്ധതിക്ക് തുടക്കം മുതല്‍ മികച്ച സ്വീകരണമാണ് പ്രവാസികള്‍ നല്‍കിയത്. സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി യിലൂടെ നടപ്പാക്കുന്ന വിവിധ പദ്ധതികളില്‍ ഈ പണം വിനിയോഗിക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.